Madathil Mustafa's Remembrance | കെഎംസിസി സ്ഥാപകനേതാവ് മഠത്തില്‍ മുസ്തഫ അനുസ്മരണം നടത്തും
Aug 28, 2022, 08:28 IST
കണ്ണൂര്‍: (www.kvartha.com) യുഎഇ കെഎംസിസി ഫൗന്‍ഡേഷന്‍സ് ഓര്‍ഗനൈസേഷന്‍ ആഭിമുഖ്യത്തില്‍ കെഎംസിസി സ്ഥാപകനേതാവ് മഠത്തില്‍ മുസ്തഫ അനുസ്മരണം 29ന് കണ്ണൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഹാളില്‍ നടക്കും. അനുസ്മരണ പരിപാടി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
മലയിന്‍ അബ്ദുല്ലക്കോയ അധ്യക്ഷത വഹിക്കും. 2023ലെ അവാര്‍ഡ് ജൂറി പ്രഖ്യാപനം ഖജാന്‍ജി പി എ അബൂബക്കര്‍ ഹാജി നിര്‍വഹിക്കും. മുസ്ലിം ലീഗ് സംസ്ഥാന സെക്രടറിമാരായ കെ എം ഷാജി, അബ്ദുറഹ്മാന്‍ രണ്ടത്താണി തുടങ്ങിയവര്‍ പങ്കെടുക്കും.
തലമുറകളുടെ ഹൃദയ സംഗമം, വനിതാസംഗമം തുടങ്ങിയ പരിപാടികളും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ മലയില്‍ അബ്ദുല്ലക്കോയ, ഇബ്രാഹിംകുട്ടി ചൊക്ലി, പി എ അബൂബക്കര്‍ ഹാജി, ഹക്കിം
പിലാക്കാട് എന്നിവര്‍ പങ്കെടുത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.