മാരകായുധങ്ങളുമായി പിടിയിലായ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും കഠാര കണ്ടെത്തി; പ്രവര്‍ത്തകരുടെ വീടുകളിലും ഓഫീസുകളിലും പൊലീസ് റെയ്ഡ്

 


കണ്ണൂർ: (www.kvartha.com 26.111.2019) മാരകായുധങ്ങളുമായി സ്കൂട്ടറിൽ സഞ്ചരിക്കവേ പൊലിസ് പിടിയിലായ എസ്.ഡി.പി.ഐ പ്രവർത്തകന്റെ വീട്ടിൽ പൊലിസ് റെയ്ഡ് നടത്തി. കൊ​ടു​വാ​ൾ ഉ​ൾ​പ്പെ​ടെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി അ​റ​സ്റ്റി​ലാ​യ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ൻ മു​ണ്ട​യാ​ട് പ​ള്ളി​പ്ര​ത്തെ കൊമ്പ​ൻ​ചാ​ലി​ൽ മു​ഹ​മ്മ​ദ് ഫ​സി​മി​ന്‍റെ വീ​ട്ടി​ലാണ് കണ്ണൂർ ടൗൺ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തിയത്. ഇ​യാ​ളു​ടെ കി​ട​പ്പു​മു​റി​യി​ലെ ക​ട്ടി​ലിനി​ടി​യി​ൽ നി​ന്നും ആ​ധു​നി​ക രീ​തി​യി​ലു​ള്ള ക​ഠാ​ര പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. തീ​വെ​പ്പ്, വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സി​ലെ പ്ര​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ മു​ഹ​മ്മ​ദ് ഫ​സിം.

എ​സ്‌​ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും ടൗ​ൺ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി. ശ​നി​യാ​ഴ്ച രാ​ത്രി ക​ക്കാ​ട് പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ ര​ണ്ട് സ്കൂ​ട്ട​റു​ക​ളി​ലാ​യി അ​ഞ്ചു​പേ​ർ വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പോ​ലീ​സ് വാ​ഹ​നം കൈ​കാ​ണി​ച്ച് നി​ർ​ത്താ​ൻ ആ​വ​ശ്യപ്പെ​ട്ട​തോ​ടെ സ്കൂ​ട്ട​ർ ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് മു​ഹ​മ്മ​ദ് ഫ​സിം പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

മാരകായുധങ്ങളുമായി പിടിയിലായ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും കഠാര കണ്ടെത്തി; പ്രവര്‍ത്തകരുടെ വീടുകളിലും ഓഫീസുകളിലും പൊലീസ് റെയ്ഡ്

മ​റ്റു നാ​ലു​പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് പോ​ലീ​സ് സ്കൂ​ട്ട​ർ പി​ര​ശോ​ധി​ച്ച​പ്പോ​ൾ വ​ടി​വാ​ൾ, സ​ർ​ജി​ക്ക​ൽ ബ്ലെ​യ്ഡ്, ക​ഠാ​ര, ഇ​രു​മ്പ് ക​മ്പി, ക​ട്ടിം​ഗ് പ്ലെ​യ​ർ, വാ​ഹ​ന​ങ്ങ​ളു​ടെ ന​ന്പ​ർ പ്ലെ​യ്റ്റ് എ​ന്നി​വ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. ഓ​ടി ര​ക്ഷ​പ്പെ​ട്ട​വ​ർ​ക്ക് വേ​ണ്ടി പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, Kerala, SDPI, Police, Case, Knife, Arrested, Murder Attempt, Case, Kannur, knife was found from the home of an SDPI activist 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia