പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കെ എന്‍ എം ഗൃഹാങ്കണ സമരം നടത്തി

കണ്ണൂര്‍: (www.kvartha.com 10.05.2020) പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തില്‍ പങ്കാളികളാവുകയും അതിന് നേതൃത്വം നല്‍കുകയും ചെയ്തവരെ അന്യായമായി അറസ്റ്റ് ചെയ്യുകയും ജയിലിലടയുകയും ചെയ്തതില്‍ പ്രതിഷേധിച്ച് കെ എന്‍ എം (മര്‍കസുദഅവ) ഞായറാഴ്ച നടത്തിയ ഗൃഹാങ്കണ പ്രതിഷേധ സമരത്തില്‍ പതിനായിരങ്ങള്‍ പങ്ക് ചേര്‍ന്നു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഓരോ വാസ സ്ഥലങ്ങളിലും ലോക് ഡൗണ്‍ നിയമം പാലിച്ച് പ്രതിഷേധ കാഴ്ചകള്‍ അവതരിച്ചു.

രാവിലെ 11.30 മുതല്‍ 1.30 വരെയുള്ള സമയത്താണ് ഒരേ സമയം മുതിര്‍ന്നവരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഓരോ കുടുംബവും പുതിയ ഫാഷിസ്റ്റ് വേട്ടയോട് ഒരേ സ്വരത്തില്‍ പ്രതികരിച്ചത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കെ എന്‍ എം ഗൃഹാങ്കണ സമരം നടത്തി

'ലോകം മാരക രോഗത്തിന്റെ
ജാഗ്രതയില്‍ മുഴുകുമ്പോഴും
കരിനിയമങ്ങളും നരനായാട്ടും
വംശീയതയുടെ സംഘിയജണ്ടയും
രാജ്യത്താകെ നടപ്പാക്കാന്‍
തക്കം നോക്കും കാപാലികരേ
താക്കീതായി പറയുന്നു ,
വേണ്ട അക്കളി നല്ലതിനല്ല.'
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കെ എന്‍ എം ഗൃഹാങ്കണ സമരം നടത്തി

'മതേതരത്വം തച്ച് തകര്‍ത്ത്
ജനാധിപത്യം അട്ടിമറിച്ച്
മൂവര്‍ണ്ണക്കൊടി മാറ്റിയിട്ടിവിടെ
കാവി പതാക ഉയര്‍ത്താനായി
കരിനിയമങ്ങളും പേക്കൂത്തും
സംഘിപ്പടയുടെ കൂത്താട്ടങ്ങളും'
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കെ എന്‍ എം ഗൃഹാങ്കണ സമരം നടത്തി

'ചെറുത്ത് നില്‍ക്കും പൗരന്മാരെ
ഭയപ്പെടുത്തി കീഴ്‌പ്പെടുത്തി
തുറുങ്കിലടച്ച് തളര്‍ത്താമെന്നത്
മോദീ ഷായുടെ വ്യാമോഹം. ഇല്ല ഇല്ല നടക്കില്ല.
ഗൃഹാങ്കണത്തില്‍ ഞങ്ങള്‍ നടത്തും
നീതിക്കായിട്ടുള്ളോരീ സമരം
നേരിന്‍ വെട്ടം പുലര്‍ന്ന് കാണാന്‍
വേരറ്റം വരെയീ പോരാട്ടം.
രാജ്യം മുഴുവന്‍ ആളിക്കത്തുമീ
പ്രതിഷേധത്തിന്‍ രോഷാഗ്‌നി' എന്നിങ്ങനെ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു സമരം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കെ എന്‍ എം ഗൃഹാങ്കണ സമരം നടത്തി

കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, സംസ്ഥാന സെക്രട്ടറി പി പി ഖാലിദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി സി ശകീര്‍ ഫാറൂഖി, സംസ്ഥാന വൈസ് പ്രസിഡണ്ട് ശംസുദ്ദീന്‍ പാലക്കോട്, സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ്, കെ എന്‍ എം ജില്ലാ ട്രഷറര്‍ മുഹമ്മദ് നജീബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Keywords:  Kannur, Kerala, News, Protest, CAA, Arrest, KNM house protest conducted
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia