Ma'adani | അബ്ദുല്‍ നാസര്‍ മഅ്ദനിയെ ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഉടന്‍ ഡയാലിസിസ് തുടങ്ങുമെന്ന് ഡോക്ടര്‍മാര്‍
Feb 20, 2024, 14:52 IST
കൊച്ചി: (KVARTHA) പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅ്ദനിയെ ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച (20.02.2024) രാവിലെ ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡയാലിസിസ് നിര്‍ദേശിച്ചെങ്കിലും ആരോഗ്യാവസ്ഥ മോശമായതിനാല്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല.
അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്ന മഅ്ദനിക്ക് ഡയാലിസിസ് ഉടന്‍ തുടങ്ങുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം, നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കരള്‍ രോഗത്തിന് ഏറെ നാളായി ചികിത്സയിലാണ് അബ്ദുല്‍ നാസര്‍ മഅ്ദനി.

സുപ്രീംകോടതി ജാമ്യ വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ചതോടെ കഴിഞ്ഞ വര്‍ഷം ജൂലൈ 20നാണ് മഅ്ദനി കേരളത്തിലെത്തിയത്. സുപ്രീംകോടതിയുടെ വിധി പകര്‍പ് വിചാരണക്കോടതിയില്‍ എത്തിയതോടെയാണ് യാത്രക്ക് അവസരം ഒരുങ്ങിയത്. ബെംഗ്ളൂറു വിട്ട് പോകരുതെന്ന ജാമ്യ വ്യവസ്ഥ എടുത്ത് കളഞ്ഞാണ് കൊല്ലം കരുനാഗപ്പള്ളിയിലേക്ക് മടങ്ങാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്. അതേസമയം, ചികിത്സയ്ക്കായി വേണമെങ്കില്‍ കൊല്ലത്തിന് പുറത്തേക്ക് പൊലീസ് അനുമതിയോടെ പോകാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
Keywords: News, Kerala, Kerala-News, Malayalam-News, Kochi News, Abdul Nazer Ma'adani, Admitted, Hospital, Treatment, Dialysis, Kochi: Abdul Nazer Ma'adani admitted hospital.
Keywords: News, Kerala, Kerala-News, Malayalam-News, Kochi News, Abdul Nazer Ma'adani, Admitted, Hospital, Treatment, Dialysis, Kochi: Abdul Nazer Ma'adani admitted hospital.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.