Actress Swasika Vijay | നടി സ്വാസിക വിജയ് വിവാഹിതയാകുന്നു; വരന്‍ ടെലിവിഷന്‍ താരം

 


കൊച്ചി: (KVARTHA) ചലച്ചിത്ര നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബാണ് വരന്‍. ജനുവരി 26ന് തിരുവനന്തപുരത്ത് വെച്ചായിരിക്കും ഇരുവരുടെയും വിവാഹം നടക്കുകയെന്നാണ് വിവരം.

തിരുവനന്തപുരത്തുകാരനായ പ്രേം ജേക്കബുമായി പ്രണയ വിവാഹമാണ് സാസ്വികയുടേത് എന്നാണ് പുറത്തുവരുന്ന റിപോര്‍ട്. ജനുവരി 27ന് സുഹൃത്തുക്കള്‍ക്കായി സ്വാസിക വിവാഹ വിരുന്നും സംഘടിപ്പിക്കുന്നുണ്ട്.

വൈഗ എന്ന ഒരു തമിഴ് ചിത്രത്തിലൂടെയാണ് സാസ്വിക വിജയ് അരങ്ങേറിയത്. മലയാളത്തില്‍ സാസ്വിക വിജയ്‌യുടെ ആദ്യ ചിത്രം ഫിഡില്‍ ആണ്. മനംപോലെ മാംഗല്യം എന്ന ഒരു സീരിയലില്‍ പ്രേം ജേക്കബിനൊപ്പവും നടി സ്വാസിക വിജയ് വേഷമിട്ടത് ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. പൂജ വിജയ്‌യെന്നാണ് യഥാര്‍ഥ പേര്.


Actress Swasika Vijay | നടി സ്വാസിക വിജയ് വിവാഹിതയാകുന്നു; വരന്‍ ടെലിവിഷന്‍ താരം



വാസന്തിയിലൂടെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ നടിയായും സ്വാസിക വിജയ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആറാട്ട്, കുമാരി, ഉടയോള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പുറമേ പത്താം വളവ്, ഇട്ടിമാണി: മെയ്ഡ് ഇന്‍ ചൈന, കാറ്റും മഴയും, സ്വര്‍ണ കടുവ, കുട്ടനാടന്‍ മാര്‍പാപ്പ, അറ്റ് വണ്‍സ്, ഒറീസ്സ, സ്വര്‍ണ മത്സ്യങ്ങള്‍, അയാളും ഞാനും തമ്മില്‍, ബാങ്കിംഗ് ഹവേഴ്‌സ് 10 ടു 4, പ്രഭുവിന്റെ മക്കള്‍, കണ്ടതും കാണാത്തതും, ഒരു കുട്ടനാടന്‍ ബ്ലോഗ്, കുദാശ, എന്നിവയിലും സാസ്വിക വിജയ് വേഷമിട്ടിട്ടുണ്ട്.

സ്വാസിക വിജയ് പ്രധാനപ്പെട്ട കഥാപാത്രമാകുന്ന ചിത്രമായി വമ്പത്തിയും പ്രദര്‍ശനത്തിന് എത്താനുണ്ട് എന്നാണ് ഒടുവില്‍ വരുന്ന റിപോര്‍ടുകള്‍.

Keywords: News, Kerala, Kerala-News, Entertainment, Entertainment-News, Kochi News, Actress, Swasika Vijay, Getting Married, Serial Actor, Television, Marriage, Prem Jacob, Love, Kochi: Actress Swasika Vijay is getting married.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia