Property dispute case | 67 വർഷം പഴക്കമുള്ള സ്വത്ത് തർക്ക കേസിൽ വിജയിച്ച് ഒരു കുടുംബം; പക്ഷേ ഒരു പ്രശ്‌നമുണ്ട്!

 


കൊച്ചി: (www.kvartha.com) 1957ൽ തുടങ്ങിയ സ്വത്ത് തർക്ക കേസിൽ ഒടുവിൽ വിജയം നേടാനായതോടെ എട്ട് സഹോദരങ്ങൾ അടങ്ങുന്ന കൊച്ചിയിലെ ഒരു കുടുംബം ഏറെ ആഹ്ലാദത്തിൽ. സഹോരങ്ങളിൽ മൂത്തയാൾക്ക് 78 ഉം ഇളയയാൾക്ക് 61 വയസുമാണ് പ്രായം. വാർധക്യ സമയത്തെ നിയമപരമായ വിജയത്തോടെ ഇവരുടെ പിതാവിന്റെ പേരിലുള്ള സ്ഥലം സ്വന്തമാക്കാൻ ഇവർക്കാകും. കുറഞ്ഞത് 15 മുതൽ 16 കോടി രൂപ വിലവരുന്ന ഈ സ്ഥലം സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കൈവശമായിരുന്നു ഇത്രയും നാൾ ഉണ്ടായിരുന്നത്.
                       
Property dispute case | 67 വർഷം പഴക്കമുള്ള സ്വത്ത് തർക്ക കേസിൽ വിജയിച്ച് ഒരു കുടുംബം; പക്ഷേ ഒരു പ്രശ്‌നമുണ്ട്!

അതേസമയം നിയമപരമായ വിജയം ലഭിച്ചെങ്കിലും അവരുടെ മുന്നിൽ മറ്റൊരു പ്രശ്നമുണ്ട്. കേരള ഹൈകോടതി കുടുംബത്തിന്റെ സ്വത്തായി അംഗീകരിച്ച 27.5 സെന്റ് സ്ഥലത്ത് താലൂക് ആശുപത്രി പ്രവർത്തിക്കുകയാണ്. ഹൈകോടതി ഉത്തരവ് വന്ന് മൂന്ന് വർഷത്തിന് ശേഷം, ഷേണായി സഹോദരങ്ങൾ - (വി കൃഷ്ണ, 78, രാമചന്ദ്ര, 72, ആനന്ദ, 65) തങ്ങൾക്ക് ലഭിച്ച സ്ഥലം വാങ്ങാനുള്ള അവകാശം സർകാരിന് നൽകിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഇവിടെ സ്ഥിതി ചെയ്യുന്ന തുറവൂർ താലൂക് ആശുപത്രിക്ക് തടസമില്ലാതെ പ്രവർത്തിക്കാൻ കഴിയും വിധം ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ച് സ്ഥലം വാങ്ങണമെന്നാണ് ആവശ്യം.

തുറവൂർ താലൂക് ആശുപത്രി സമുച്ചയത്തിൽ നിന്ന് 27.5 സെന്റ് സ്ഥലം വേർതിരിച്ച് ഷേണായി സഹോദരങ്ങൾക്ക് നൽകണമെന്ന് ഹൈകോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. സർവേയറുടെയും അഡ്വകേറ്റ് കമീഷണറുടെയും സാന്നിധ്യത്തിൽ തയ്യാറാക്കി 2022 ജൂൺ 10ന് സബ് കോടതിയിൽ സമർപിച്ച സ്കെച് പ്രകാരം താലൂക് ആശുപത്രിയുടെ പ്രധാന കെട്ടിടത്തിന്റെ പകുതിയും ഷേണായി കുടുംബത്തിന്റേതാണ്.

സ്ഥലത്തിന്റെ വിപണി മൂല്യം സെന്റിന് 15 ലക്ഷം രൂപയ്ക്ക് മുകളിലാണെന്ന് ആനന്ദ ഷേണായി പറഞ്ഞു. പൊതു ആവശ്യത്തിനായി സർകാർ ഏറ്റെടുക്കുന്ന സ്ഥലം ഗ്രാമീണ പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാൽ 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ച് വിപണി വിലയുടെ നാലിരട്ടി തുക ലഭിക്കാൻ കുടുംബത്തിന് അർഹതയുണ്ടെന്ന് ഷേണായി സഹോദരങ്ങൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ടിആർഎസ് കുമാർ വ്യക്തമാക്കി. ഇതനുസരിച്ച് ഏകദേശം 16.50 കോടി രൂപ വരും. ഏഴ് പതിറ്റാണ്ടായി തുടരുന്ന ഈ കേസ് അവസാനിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ജില്ലാ കലക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വേഗത്തിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

തുറവൂർ വിലേജിൽ എൻഎച് 47ന്റെ (ഇപ്പോൾ എൻഎച് 66) വശത്ത് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വിഹിതം ആവശ്യപ്പെട്ട് വെങ്കിടേശ്വര ഷേണായിയുടെ (ഷേണായി സഹോദരങ്ങളുടെ പിതാവ്) ഭാര്യയും മക്കളും ചേർത്തല സബ് കോടതിയിൽ ഹർജി നൽകിയതോടെയാണ് കേസിന്റെ തുടക്കം. ഇവർ പ്രായപൂർത്തിയാകാത്ത സമയത്ത് അമ്മാവൻ അവരുടെ പിതാവിന്റെ സ്വത്തിന്റെ വിഹിതം ആരോഗ്യ വകുപ്പിന് കൈമാറിയെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. 'ഞങ്ങൾക്ക് അഞ്ച് സഹോദരിമാരുണ്ട്, സർകാർ നൽകിയ ശേഷം സ്ഥലത്തിന്റെ തുകയുടെ വിഹിതം അവർക്കും നൽകും', ആനന്ദ ഷേണായി പറഞ്ഞു.

Keywords:  Latest-News, Kerala, Kochi, Top-Headlines, Case, Land Issue, Court, Kochi family wins 67-year-old property dispute, now wants govt to acquire land with taluk hospital.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia