കൊച്ചി: (www.kvartha.com) മുനമ്പത്ത് അച്ഛനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. മുനമ്പം പള്ളിപ്പുറത്ത് എടക്കാട് വീട്ടില്‍ ബാബു (60), മകന് സുഭാഷ് (34) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവര്‍ക്കും ഇടയില്‍ പതിവായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഞായറാഴ്ച രാവിലെയാണ് ബാബുവിനെയും സുഭാഷിനെയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ബാബുവിനെ വീടിന് പുറകുവശത്തുള്ള മരത്തിലും സുഭാഷിനെ മുറിക്കുള്ളിലുമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സംഭവ ദിവസവും ബാബുവും സുഭാഷും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായും പൊലീസ് പറഞ്ഞു. വഴക്കിന് പിന്നാലെ വീടിന് പുറത്തേക്ക് പോയ ബാബു ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതുകണ്ട് മനംനൊന്ത മകന് സുഭാഷും ആത്മഹത്യ ചെയ്തെന്നാണ് വിവരം.
സംഭവത്തില്‍ മുനമ്പം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കളമശ്ശേരി മെഡികല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Keywords: Kochi, News, Kerala, Found Dead, Death, Police, Case, Kochi: Father and son found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.