Arrested | വാടക കുടിശ്ശിക നല്‍കാത്തതിന്റെ വിരോധത്തില്‍ വാടകക്കാരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി; വീട്ടുടമയും കൂട്ടാളിയും പിടിയില്‍
Aug 10, 2023, 11:41 IST
കൊച്ചി: (www.kvartha.com) വാടക കുടിശ്ശിക നല്‍കാത്തതിന്റെ വിരോധത്തില്‍ വാടകക്കാരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ വീട്ടുടമസ്ഥനും കൂട്ടാളിയും പൊലീസ് പിടിയില്‍. ചൂര്‍ണ്ണിക്കര ഗ്രാമ പഞ്ചായത്ത് പരിധിയിലെ നസീര്‍ എന്‍ എ (43), അസം സ്വദേശി ഫോജോര്‍ അലി (23) എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: ബുധനാഴ്ച (09.08.2023) വൈകിട്ട് നാല് മണിയോടെ നസീറിന്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടില്‍വെച്ചാണ് കേസിനാസ്പദമായ സംഭവം. നസീറും ഇയാള്‍ നോര്‍ത് കളമശ്ശേരിയില്‍ നടത്തിവരുന്ന ഫ്രൂട്സ് സ്റ്റാളിലെ ജോലിക്കാരനായ അസം സ്വദേശിയായ ഫോജോര്‍ അലിയെയും കൂട്ടി പരാതിക്കാരനായ മുഹമ്മദ് അസ്കര്‍ താമസിക്കുന്ന വാടക വീട്ടിലെത്തിയാണ് അതിക്രമം കാണിച്ചത്.
വാടക കുടിശ്ശിക ആവശ്യപ്പെടുകയും വാടക തന്നില്ലെങ്കില്‍ ഉടന്‍ തന്നെ വാടക വീട് ഒഴിയുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വീടൊഴിയുവാന്‍ സാവകാശം ചോദിച്ച മുഹമ്മദ് അസ്കറിനെ ഇവര്‍ തള്ളി മാറ്റി, വീടിനകത്ത് കടന്ന് വീട്ട് സാധനങ്ങള്‍ പുറത്തേക്കെറിയുകയും, ഇത് തടയുവാനെത്തിയ മുഹമ്മദ് അസ്കറിനേയും ഭാര്യയായ ജാസ്മിനെയും മകനായ ശറഫുദ്ദീനേയും ഇരുവരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് നസീര്‍ മുറ്റത്ത് കിടന്ന കോണ്‍ക്രീറ്റ് കട്ട കൊണ്ട് മുഹമ്മദ് അസ്കറിന്റെ തലക്കടിച്ച് ഗുരുതരമായി പരപക്കേല്പ്പിക്കുകയും ചെയ്തു.
രക്തം വാര്‍ന്ന് അവശനിലയിലായ മുഹമ്മദ് അസ്കറിനെ വീട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ശ്രമിച്ചെങ്കിലും നസീറും കൂട്ടാളിയും ചേര്‍ന്ന് ഇവരെ തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് വിവരം അറിഞ്ഞ് പൊലീസ് സംഘം എത്തുന്നതിന് മുന്‍പ് തന്നെ നസീറും കൂട്ടാളിയും സംഭവസ്ഥലത്തുനിന്ന് കടന്ന് കളയുകയായിരുന്നു.
പൊലീസ് പരുക്കേറ്റ മൂവരേയും ഉടന്‍ തന്നെ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദ് അസ്കറിന്റെ പരാതിയില്‍ കേസ് രെജിസ്റ്റര്‍ ചെയ്ത കളമശ്ശേരി പൊലീസ് പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കുകയുമായിരുന്നു.
മെഡികല്‍ കോളജ് ആശുപത്രിയുടെ പരിസരത്ത് നിന്നുമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇന്‍സ്പെക്ടര്‍ വിപിന്‍ദാസിന്റെ നിര്‍ദേശാനുസരണം സബ് ഇന്‍സ്പെക്ടര്‍ വിനോജ്, പ്രദീപ് കുമാര്‍ പൊലീസുകാരായ വിനോദ്, ശരത് ലാല്‍ എന്നിവര്‍ ഉള്‍പെട്ട പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Keywords: News, Kerala, Kerala-News, News-Malayalam, Kochi, House Owner, Loubor, Attack, Tenants, Police, Kochi: House owner and helper held for attacking tenants.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.