Attack | കൊച്ചിയില്‍ താമസിക്കാനെത്തിയ യുവതിക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ലോഡ്ജ് ഉടമയും സുഹൃത്തും പിടിയില്‍
Jan 8, 2024, 12:31 IST
കൊച്ചി: (KVARTHA) താമസിക്കാനെത്തിയ യുവതിക്ക് നേരെ ലോഡ്ജ് ഉടമയുടെയും സുഹൃത്തിന്റെയും ആക്രമണം. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. എറണാകുളം നോര്‍തിലുള്ള ബെന്‍ ടൂറിസ്റ്റ് ഹോമിലാണ് അക്രമം നടന്നത്. ഹോടെലില്‍ നടന്ന വാക് തര്‍ക്കത്തിനിടെ മര്‍ദിച്ചെന്ന യുവതിയുടെ പരാതിയില്‍ ബെന്‍ ടൂറിസ്റ്റ് ഹോം ഉടമയായ ബെന്‍ജോയ്, സുഹൃത്ത് ഷൈജു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഞായറാഴ്ച (07.01.2024) രാത്രിയാണ് യുവതിയെ മര്‍ദിച്ചത്. യുവതിയും സുഹൃത്തുക്കളുമടങ്ങുന്ന എട്ടംഗ സംഘമാണ് കഴിഞ്ഞ ദിവസം ഹോടെലില്‍ താമസിക്കാനെത്തിയത്. രണ്ട് മുറികളെടുത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
കഴിഞ്ഞ ദിവസം രാത്രി പുറത്ത് പോയി തിരിച്ച് വന്ന സമയത്ത് ഹോടെലിന്റെ ലോബിയില്‍ വെച്ച് വാക് തര്‍ക്കമുണ്ടായി. ഉടമയുടെ ബന്ധുവായ ഷൈജുവുമായാണ് ആദ്യം തര്‍ക്കമുണ്ടായത്. പിന്നീട് ഹോടെലുടമ ബെന്‍ജോയ് കൂടി ഇടപെടുകയും യുവതിയുടെ മുഖത്ത് രണ്ട് തവണ അടിക്കുകയുമായിരുന്നു.
ഇതിന്റെ സി സി ടി വി ദൃശ്യങ്ങളടക്കം പുറത്ത് വന്നിട്ടുണ്ട്. പിന്നാലെ ഹോടെലുടമ മുറിയൊഴിയാന്‍ യുവതിയോടും സംഘത്തോടും ആവശ്യപ്പെട്ടു. എന്നാല്‍ പണം തിരികെ നല്‍കാതെ മുറി ഒഴിയില്ലെന്ന് സംഘം അറിയിച്ചു. ഇതോടെ പൊലീസിടപെടുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്.
Keywords: News, Kerala, Kerala-News, Regional-News, Police-News, Lodge, Kochi News, Lady, Attacked, Lodge Owner, Visuals, Police, Custody, Accused, Assaulted, Complaint, Hotel, Kochi: Lady attacked by lodge owner.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.