Cable Accident | കൊച്ചിയില്‍ കഴുത്തില്‍ കേബിള്‍ കുടുങ്ങി ബൈക് യാത്രികനായ അഭിഭാഷകന് പരുക്ക്
Feb 21, 2023, 12:14 IST
എറണാകുളം: (www.kvartha.com) കൊച്ചിയില്‍ വീണ്ടും കേബിള്‍ കുരുങ്ങി അപകടം പതിവാകുന്നു. കഴുത്തില്‍ കേബിള്‍ കുടുങ്ങി ബൈക് യാത്രികനായ അഭിഭാഷകന് പരുക്കേറ്റു. രാവിലെ ആറ് മണിക്ക് എംജി റോഡിലായിരുന്നു അപകടം
പരുക്കേറ്റ കുര്യനെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് കഴുത്തില്‍ മുറിവും കാലിന്റെ എല്ല് പൊട്ടലുമുണ്ടെന്ന് ആശുപത്രിയില്‍ നിന്ന് അറിയിച്ചു.
റോഡരികില്‍ അപകടം പതിയിരിക്കുന്ന കേബിളുകള്‍ നീക്കം ചെയ്യുമെന്ന് കേബിള്‍ ടിവി ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമില്ലാത്തവ ഒഴിവാക്കി മറ്റുള്ളവ ടാഗ് ചെയ്ത് ഉയര്‍ത്തി സ്ഥാപിക്കും. കേബിളുകളില്‍ കുടുങ്ങി വാഹനാപകടം തുടരുന്ന സാഹചര്യത്തിലാണ് സംഘടനയുടെ ഇടപെടല്‍.
കെഎസ്ഇബിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാകും നടപടി. സംഘടനയ്ക്ക് കീഴിലുള്ള എല്ലാ അംഗങ്ങളോടും അവരുടെ നെറ്റ് വര്‍ക് പരിധിക്ക് ഉള്ളില്‍ അപകടരമായ രീതിയിലുള്ള കേബിളുകള്‍ ഉണ്ടോയെന്ന് പരിശോധിക്കാനും അവ ഉടന്‍ നീക്കം ചെയ്യാനും നിര്‍ദേശം നല്‍കിയെന്ന് സംഘടന അറിയിച്ചു.
Keywords: News,Kerala,State,Ernakulam,Accident,Injured,bike,hospital, Kochi: Lawyer injured in cable accident
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.