Shawarma | ഷവര്‍മ കഴിച്ചതിന് പിന്നാലെ യുവാവ് ഗുരുതരാവസ്ഥയില്‍; ഹോടെല്‍ അടച്ചുപൂട്ടി; സാംപിളുകള്‍ പരിശോധനക്കായി ലാബിലേക്ക് അയച്ചു; അന്വേഷണം നടത്തി അടിയന്തരമായി റിപോര്‍ട് നല്‍കാന്‍ നിര്‍ദേശിച്ച് ആരോഗ്യമന്ത്രി
Oct 23, 2023, 18:33 IST
കൊച്ചി: (KVARTHA) കാക്കനാട് ഒരു ഹോടെലില്‍ നിന്ന് ഷവര്‍മ കഴിച്ചതിന് പിന്നാലെ യുവാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം സ്വദേശി രാഹുല്‍ ആര്‍ നായറിനാണ് ശാരീരികാസ്വസ്ഥതകള്‍ ഉണ്ടായത്.
ഗുരുതര ആരോഗ്യപ്രശ്നങ്ങളുമായി രാഹുലിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതം ഉണ്ടാവുകയും കിഡ്നിയെ ബാധിക്കുകയും ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഡയാലിസിസ് തുടരുന്ന രാഹുല്‍ അതീവ ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാള്‍ ഷവര്‍മ കഴിച്ചതെന്നും അന്നുമുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയതായും സുഹൃത്തുക്കള്‍ പറഞ്ഞു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് രാഹുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടറോട് യുവാവ് നല്‍കിയ മൊഴി പ്രകാരം ഷവര്‍മ കഴിച്ചതിന് ശേഷം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതെന്ന് പറഞ്ഞു. ആശുപത്രിയില്‍ നിന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
യുവാവിന്റെ പരാതിയില്‍ ഷവര്‍മ വിറ്റ ഹോടെല്‍ അടച്ചുപൂട്ടാന്‍ തൃക്കാക്കര നഗരസഭ നിര്‍ദേശം നല്‍കി. കൂടുതല്‍ പരിശോധനയ്ക്കായി സാംപിളുകള്‍ ലാബിലേക്ക് അയച്ചു. ഹോടെലില്‍ പരിശോധന തുടരുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ആരോഗ്യവകുപ്പിന്റെ ജീവനക്കാരോട് അടിയന്തരമായി എത്തിച്ചേരാന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ആരോഗ്യമന്ത്രി ഡിഎച്എസിനോട് വിശദീകരണം തേടിയിട്ടുണ്ട്. സംഭവം അന്വേഷിച്ച് അടിയന്തരമായി റിപോര്‍ട് നല്‍കാന്‍ നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് നിരോധിച്ച മയോണൈസ് ഷവര്‍മയോടൊപ്പം വിതരണം ചെയ്തുവോ എന്നടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.