കൊച്ചി മെട്രോ: കരാര്‍ മാര്‍ച് ആദ്യം ഒപ്പുവയ്ക്കും

 


കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മാണ കരാര്‍ മാര്‍ച് ആദ്യവാരം ഒപ്പുവയ്ക്കാന്‍ സാധ്യത. ഡി.എം.ആര്‍.സി.യുമായി ഒപ്പു വയ്ക്കാനുള്ള കരാറിനു കൊച്ചി മെട്രോ റയില്‍ ലിമിറ്റഡ് ഉപസമിതി അംഗീകാരം നല്‍കി. കരടു കരാറിന് ഡി.എം.ആര്‍.സി.യുടെ അംഗീകാരം ലഭിച്ചാല്‍ അടുത്ത മാസം ആദ്യം തന്നെ നിര്‍മാണ കരാര്‍ ഒപ്പു വയ്ക്കാനാവും.

അടുത്ത മാസം അഞ്ചിനു ചേരുന്ന കെ.എം.ആര്‍.എല്‍. ബോര്‍ഡ് യോഗത്തില്‍ ചര്‍ച ചെയ്ത് അന്നുതന്നെ കരാര്‍ ഒപ്പിടുകയോ, പ്രത്യേകം ചടങ്ങു സംഘടിപ്പിച്ചു തൊട്ടടുത്ത ദിവസം ഒപ്പിടുകയോ ആവും ചെയ്യുക. ഡി.എം.ആര്‍.സിക്കു പൂര്‍ണ നിര്‍മാണച്ചുമതല നല്‍കുമ്പോള്‍ കൊച്ചി പദ്ധതിയുടെ ഉടമകള്‍ എന്ന നിലയില്‍ സാമ്പത്തിക, സാങ്കേതിക ഉത്തരവാദിത്തങ്ങളും മേല്‍നോട്ടവും കെ.എം.ആര്‍.എല്‍.ന് ആയിരിക്കും.

രണ്ട് ഏജന്‍സികളും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ കെ.എം.ആര്‍.എല്‍. ചെയര്‍മാന്റെ അധ്യക്ഷതയില്‍ കമ്മിറ്റി രൂപീകരിക്കും. പദ്ധതിയുടെ ടെന്‍ഡര്‍ നടപടി ഡി.എം.ആര്‍.സി. ചെയ്യും. 40 കോടി രൂപയ്ക്കു മേലുള്ള ടെന്‍ഡര്‍ തീരുമാനിക്കുന്ന കമ്മിറ്റിയില്‍ കെ.എം.ആര്‍.എല്‍. പ്രതിനിധി ഉണ്ടാവും.
കൊച്ചി മെട്രോ: കരാര്‍ മാര്‍ച് ആദ്യം ഒപ്പുവയ്ക്കും
നിര്‍മാണഘട്ടത്തില്‍ കൊച്ചി മെട്രോയുടെ സാങ്കേതിക കാര്യങ്ങളില്‍ ഏകപക്ഷീയമായി മാറ്റം വരുത്താന്‍ ഡി.എം.ആര്‍.സി.ക്ക് അനുവാദമില്ല. ഡി.എം.ആര്‍.സി. ആവശ്യപ്പെടുന്നതനുസരിച്ചു മൂന്നു മാസം മുന്‍കൂറായി നിര്‍മാണത്തിനാവശ്യമായ പണം കെ.എം.ആര്‍.എല്‍. നല്‍കണം തുടങ്ങിയ വ്യവസ്ഥകള്‍ കരടു കരാറിലുണ്ട്.

ഒന്നര വര്‍ഷം മുന്‍പ് ഡി.എം.ആര്‍.സി. കൈമാറിയ കരടു കരാറിലെ വ്യവസ്ഥകളും കൊച്ചി പദ്ധതിയില്‍ ഡി.എം.ആര്‍.സി.യുടെ പങ്കാളിത്തം എന്ത് എന്നു നിശ്ചയിക്കാന്‍ നിയോഗിച്ച ഉപസമിതിയുടെ 'ടേംസ് ഓഫ് എന്‍ഗേജ്‌മെന്റ്' വ്യവസ്ഥകളും കൂട്ടിച്ചേര്‍ത്താണു നിര്‍മാണ കരാര്‍ തയാറാക്കിയത്. അതിനാല്‍ തന്നെ ഇരുപക്ഷത്തിനും സ്വീകാര്യമായ വ്യവസ്ഥകളാണു കരാറിലുള്ളതെന്നറിയുന്നു.

Keywords:  Kochi Metro, Kochi, DMRC, Kerala, Meeting, KMRL, Project, Agency, Tender, Times of Engagement,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia