Accidental Death | കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാറിടിച്ച് ബൈക് യാത്രികനായ യുവാവിന് ദാരുണാന്ത്യം; 2 പേര്‍ അറസ്റ്റില്‍

 


കൊച്ചി: (KVARTHA) കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാര്‍ ബൈകുമായി കൂട്ടിയിടിച്ച് ഇരുചക്ര വാഹന യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട മാരാമണ്‍ ചെട്ടിമുക്ക് പൂവണ്ണുനില്‍ക്കുന്നതില്‍ ഏബ്രഹാം മാത്യുവിന്റെയും (എബി) ബിജിയുടെയും മകന്‍ വിനയ് മാത്യുവാണ് (22) മരിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ ഹാര്‍ബര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാത്രി 2.10ന് വിലിങ്ഡന്‍ ദ്വീപിലെ ഇന്ദിരാഗാന്ധി റോഡിലായിരുന്നു അപകടം. വിലിങ്ഡന്‍ ദ്വീപിലെ ട്രൈഡന്റ് ഹോടെലില്‍ ഫ്രണ്ട് ഓഫിസ് ജീവനക്കാരനായ വിനയ് മാത്യു ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് ദാരുണ സംഭവം.

മട്ടാഞ്ചേരി ഹാള്‍ട്ട് ഭാഗത്തു നിന്നു വന്ന കാര്‍ എതിര്‍ദിശയില്‍ വന്ന ബൈകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ 30 മീറ്ററോളം അകലേയ്ക്കാണ് യുവാവ് തെറിച്ചു വീണത്. ഗുരുതരമായി പരുക്കേറ്റ വിനയ് സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. എറണാകുളം ജെനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറിയ മൃതദേഹം കുമ്പനാട് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

അപകടത്തില്‍ ബൈക് പൂര്‍ണമായും തകര്‍ന്നു. കാറിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. പിടിയിലായ കാര്‍ ഓടിച്ച യുപി സ്വദേശി പങ്കജ് കുമാര്‍ (35), ഒപ്പമുണ്ടായിരുന്ന അന്തരീക്ഷ് ധാകര്‍ (23) എന്നിവരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇരുവരും മദ്യലഹരിയില്‍ ആയിരുന്നെന്ന് പരിശോധനയില്‍ തെളിഞ്ഞത്തോടെയാണ് കേസ് എടുത്തതെന്ന് ഹാര്‍ബര്‍ എസ്‌ഐ സി ആര്‍ സിങ് പറഞ്ഞു.

യുവാവിന്റെ സംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം മാരാമണ്‍ മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കും. ഏക സഹോദരി: റിനെ.

Accidental Death | കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാറിടിച്ച് ബൈക് യാത്രികനായ യുവാവിന് ദാരുണാന്ത്യം; 2 പേര്‍ അറസ്റ്റില്‍

 

Keywords: News, Kerala, Kerala-News, Accident-News, Police-News, Kochi News, Accident, Accidental Death, Arrested, Motorcyclist, Died, Car, Driven, Drunken, Customs Officer, Kochi: Motorcyclist died after being hit by car driven by drunken customs officer.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia