Court Verdict | പ്ലസ് ടു വിദ്യാര്‍ഥിനിയെ അതിരപ്പിള്ളിയിലേക്ക് കാറില്‍ കയറ്റിക്കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തിയശേഷം മൃതദേഹം തോട്ടത്തില്‍ തള്ളിയെന്ന കേസില്‍ സുഹൃത്ത് കുറ്റക്കാരനെന്ന് കോടതി
Oct 4, 2023, 12:58 IST
കൊച്ചി: (KVARTHA) പ്ലസ് ടു വിദ്യാര്‍ഥിനിയെ അതിരപ്പിള്ളിയിലേക്ക് കാറില്‍ കയറ്റിക്കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തിയശേഷം മൃതദേഹം തോട്ടത്തില്‍ തള്ളിയെന്ന കേസില്‍ സുഹൃത്ത് സഫര്‍ ഷാ കുറ്റക്കാരനെന്ന് കോടതി. എറണാകുളം പോക്‌സോ കോടതിയുടേതാണ് കണ്ടെത്തല്‍. പീഡനം, കൊലപാതകം, തെളിവുനശിപ്പിക്കല്‍ എന്നിവ തെളിഞ്ഞതായി കോടതി പറഞ്ഞു. ശിക്ഷ ഉച്ചയ്ക്കുശേഷം പ്രഖ്യാപിക്കും.
2020 ജനുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലപ്പുഴ തുറവുര്‍ സ്വദേശിനിയായ 17 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. അതിരപ്പിള്ളി വരെ പോയിവരാം എന്നു പറഞ്ഞ് വിദ്യാര്‍ഥിനിയെ കാറില്‍ കയറ്റികൊണ്ടുപോയി വാല്‍പ്പാറയില്‍ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. പ്രണയം നിരസിച്ചതിനെ തുടര്‍ന്നു കത്തി കൊണ്ടു കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നു തെളിവെടുപ്പിനിടെ ഇയാള്‍ പറഞ്ഞതായാണ് പൊലീസിന്റെ റിപോര്‍ട്.
കൊച്ചിയിലെ സ്‌കൂളില്‍ നിന്ന് ഉച്ചയോടെ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം 10 മണിക്കൂറിനുശേഷം രാത്രി പന്ത്രണ്ടുമണിയോടെയാണ് വാല്‍പ്പാറയിലെ തോട്ടത്തില്‍ നിന്നും പൊലീസ് കണ്ടെത്തിയത്. കാറില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം, മൃതദേഹം തോട്ടത്തില്‍ തള്ളുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ നെഞ്ചില്‍ ആഴത്തിലുള്ള നാല് മുറിവുകളുണ്ടായിരുന്നു. ദേഹത്തു ചെറുതും വലുതുമായി ഇരുപതിലധികം മുറിവുകളുണ്ട്.
ഇതിനിടെ സര്‍വീസ് ചെയ്യാനെത്തിച്ച കാര്‍ മോഷണം പോയതായി സഫര്‍ ജോലി ചെയ്യുന്ന എറണാകുളം മരടിലെ സര്‍വീസ് സ്റ്റേഷന്‍ അധികൃതര്‍ മരട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. സഫറിനെയും കാണാനില്ലെന്നു പരാതിയില്‍ പറഞ്ഞിരുന്നു. വിദ്യാര്‍ഥിനി തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്നു വിദ്യാര്‍ഥിനിയുടെ പിതാവും സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, പരാതിയില്‍ സഫറിന്റെ കാര്യം പരാമര്‍ശിച്ചിരുന്നില്ല. സെന്‍ട്രല്‍ പൊലീസ് അപ്പോള്‍ തന്നെ കേസെടുക്കുകയും മറ്റു സ്റ്റേഷനുകളിലേക്കു വിവരം കൈമാറുകയും ചെയ്തു.
അന്വേഷണത്തില്‍ മരടില്‍ നിന്നു മോഷണം പോയ കാര്‍ മലക്കപ്പാറ ചെക്‌പോസ്റ്റ് കടന്നു തമിഴ്‌നാട്ടിലേക്കു പോയതായി മലക്കപ്പാറ പൊലീസിന് വിവരം ലഭിച്ചു. സഫറിന്റെ മൊബൈല്‍ ലൊകേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം മനസ്സിലാക്കിയത്. തുടര്‍ന്ന് മലക്കപ്പാറ പൊലീസ് അങ്ങോട്ടേക്ക് തിരിച്ചു. തമിഴ്‌നാടിന്റെ ഭാഗമായ വാല്‍പ്പാറ ചെക്‌പോസ്റ്റിലും പൊലീസിനും സന്ദേശം കൈമാറി.
വാല്‍പ്പാറ ചെക് പോസ്റ്റ് എത്തുന്നതിനു മുന്‍പു തന്നെ വാടര്‍ഫാള്‍ പൊലീസ് സഫറിന്റെ കാര്‍ തടഞ്ഞു. പരിശോധനയില്‍, കാറില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയില്ല. കാറില്‍ രക്തക്കറ കണ്ടെത്തിയതോടെ സഫറിനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തുപറയുന്നത്. മലക്കപ്പാറയില്‍ നിന്നുള്ള പൊലീസ് സംഘം, സഫറിനെയും കൂട്ടി നാലുമണിക്കൂറോളം നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്.

Keywords: Kochi Plus Two Student Murder Case Accused found guilty, Kochi, News, Plus Two Student, Murder Case, Missing, Probe, Court Verdict, Accused Found Guilty, Police, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.