Booked | സമൂഹ മാധ്യമത്തില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയതായി പരാതി; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്ത് കൊച്ചി പൊലീസ്; വെറും വിഷമല്ല, കൊടും വിഷമാണ് അദ്ദേഹമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശവും ചര്‍ചയായി

 


കൊച്ചി: (KVARTHA) കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കൊച്ചി പൊലീസ് കേസെടുത്തു. എറണാകുളം കളമശേരി സ്ഫോടന കേസില്‍ സമൂഹ മാധ്യമത്തിലൂടെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് നടപടി. സമൂഹമാധ്യമത്തിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്നാണ് കേസ്. 153 ന് പുറമെ 153 എയും (രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള വൈരം വര്‍ധിപ്പിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുക) ചുമത്തിയാണ് കേസെടുത്തത്.

സ്ഫോടനത്തിന് പിന്നാലെ രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുകില്‍ ഒരു പോസ്റ്റിട്ടിരുന്നു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ കുറ്റപ്പെടുത്തിയും സ്‌ഫോടനത്തില്‍ ഹമാസിന്റെയടക്കം പങ്ക് ആരോപിച്ചുമായിരുന്നു കേന്ദ്രമന്ത്രിയുടെ കുറിപ്പ്.

സ്വന്തം പറമ്പില്‍ പാമ്പിനെ വളര്‍ത്തിയാല്‍ അയല്‍വാസിയെ മാത്രമല്ല, വീട്ടുടമസ്ഥനെയും കടിക്കുമെന്ന തരത്തിലായിരുന്നു പോസ്റ്റ്. പിന്നാലെ കേന്ദ്രമന്ത്രിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് തുടര്‍ച്ചയായാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കുറ്റകൃത്യത്തിന്റെ സ്ഥിരീകരണം വരുന്നതിന് മുന്‍പ് തന്നെ പ്രത്യേക വിഭാഗത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന തരത്തിലുള്ള പരാമര്‍ശമായെന്ന് വിലയിരുത്തിയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രെജിസ്റ്റര്‍ ചെയ്തത്.

പിന്നാലെ വെറും വിഷമല്ല, കൊടും വിഷമാണ് അദ്ദേഹമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശവും ചര്‍ചയായി. ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ട കാര്യമല്ല ഇത്തരം പരാമര്‍ശങ്ങളെന്നും ഒരു വര്‍ഗീയതയോടും കേരളം വിട്ടുവീഴ്ച ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്‍ഡ്യ രാജ്യത്ത് തന്നെ ഒരു തുരുത്താണ് കേരളം. അത് ലോകവും രാജ്യവും അംഗീകരിച്ചതാണ്. അത് അദ്ദേഹത്തിന് മനസിലാകില്ല. കേരളത്തിന്റെ തനിമ കളയാന്‍ ആരെയും അനുവദിക്കില്ല. രാജീവ് ചന്ദ്രശേഖര്‍ വെറും വിഷമല്ല, കൊടും വിഷമാണെന്നും അത് അദ്ദേഹത്തിന് ഒരു അലങ്കാരമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

അതേസമയം കളമശേരി സ്ഫോടന കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. വിദ്വേഷപരമായ പോസ്റ്റുകളോ വര്‍ഗീയ പരാമര്‍ശം നടത്തുന്ന പരാമര്‍ശങ്ങളോ ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം.

സ്‌ഫോടനത്തിന് പിന്നാലെ വിദ്വേഷ പ്രചരണം കണ്ടെത്താന്‍ പൊലീസ് നടത്തിയ സൈബര്‍ പട്രോളിങ്ങില്‍ 227 പോസ്റ്റുകളാണ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്താകെ 18 കേസുകള്‍ രെജിസ്റ്റര്‍ ചെയ്തിരുന്നു. പ്രതികളെ കണ്ടെത്തി ഒരാഴ്ചയ്ക്കുള്ളില്‍ അറസ്റ്റ് രേഖപ്പെടുത്തണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം.

Booked | സമൂഹ മാധ്യമത്തില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയതായി പരാതി; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്ത് കൊച്ചി പൊലീസ്;  വെറും വിഷമല്ല, കൊടും വിഷമാണ് അദ്ദേഹമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശവും ചര്‍ചയായി

 

Keywords: News, Kerala, Kerala-News, Malayalam-News, Kochi-News, Kochi News, Kerala News, Police, Booked, Union Minister, Rajeev Chandrasekhar, Hate Speech, Case, Police, Cm, Chief Minster, Social Media, Pinarayi Vijayan, Accused, DGP, Arrest, Kochi police booked union minister Rajeev Chandrasekhar over hate speech.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia