Accident | നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് അപകടം; യാത്രക്കാരായ 2 പേരടക്കം 3 പേര്‍ക്ക് പരുക്ക്

 




കൊച്ചി: (www.kvartha.com) നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. എറണാകുളം കളമശേരിയിലാണ് അപകടം നടന്നത്. ലോറി ഡ്രൈവര്‍ കോയമ്പതൂര്‍ സ്വദേശി രഘുനാഥന്‍, ബസ് യാത്രക്കാരായ ചേര്‍ത്തല സ്വദേശി പ്രശാന്ത്, ചങ്ങനാശേരി സ്വദേശി ശ്യാം എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പരുക്കുകളോടെ പത്തടിപ്പാലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Accident | നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് അപകടം; യാത്രക്കാരായ 2 പേരടക്കം 3 പേര്‍ക്ക് പരുക്ക്


പുലര്‍ചെ മൂന്നരയോടെ ദേശീയപാതയിലാണ് അപകടം സംഭവിച്ചത്. ലോറിയുടെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് മാറ്റുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസ് ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു. കോയമ്പതൂര്‍- തിരുവനന്തപുരം സൂപര്‍ ഫാസ്റ്റാണ് അപകടത്തില്‍പെട്ടത്.

Keywords:  News,Kerala,Kochi,KSRTC,bus,Injured,hospital, Kochi: Three injured in KSRTC bus accident
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia