കൊച്ചിയിൽ നിന്നും യുകെയിലേക്കുള്ള വിമാന സെർവീസ് പുനരാരംഭിച്ചു; വെള്ളിയാഴ്‌ച മുതല്‍ കൂടുതല്‍ സെര്‍വീസുകള്‍

 


കൊച്ചി: (www.kvartha.com 18.08.2021) കൊച്ചിയിൽ നിന്നും യുകെയിലേക്കുള്ള വിമാന സെർവീസ് പുനരാരംഭിച്ചു. വെള്ളിയാഴ്‌ച മുതൽ കൂടുതൽ സെർവീസുകൾ ലഭ്യമാകും. എല്ലാ ബുധനാഴ്‌ചയും നെടുമ്പാശേരിയില്‍ നിന്ന് എയര്‍ ഇൻഡ്യ ഹീത്രുവിലേക്ക് സെർവീസ് നടത്തും. യൂറോപിലേക്ക്‌ നേരിട്ടുള്ള സെര്‍വീസ്‌ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പാര്‍കിങ്, ലാന്‍ഡിങ് ചാര്‍ജുകള്‍ സിയാല്‍ ഒഴിവാക്കി.
< !- START disable copy paste -->
കൊച്ചിയിൽ നിന്നും യുകെയിലേക്കുള്ള വിമാന സെർവീസ് പുനരാരംഭിച്ചു; വെള്ളിയാഴ്‌ച മുതല്‍ കൂടുതല്‍ സെര്‍വീസുകള്‍


റെഡ് പട്ടികയിൽ നിന്ന് ആംബർ പട്ടികയിലേക്ക് ബ്രിടൻ ഇൻഡ്യയെ മാറ്റിയതോടെയാണ് യാത്രയ്ക്കുള്ള തടസം നീങ്ങിയത്. കേരളത്തില്‍നിന്ന് ലൻഡനിലേക്ക്‌ നേരിട്ട് സെര്‍വീസുള്ള ഏക വിമാനത്താവളമായി കൊച്ചി മാറി.


എല്ലാ ബുധാനാഴ്‌ചയും പുലര്‍ചെ 3.45ന് കൊച്ചിയിലെത്തുന്ന വിമാനം 5.50ന് ഹീത്രുവിലേക്ക്‌ മടങ്ങുമെന്ന്‌ സിയാല്‍ എംഡി എസ് സുഹാസ് പറഞ്ഞു. യാത്രക്കാർ യാത്ര പുറപ്പെടുന്നതിനു മൂന്ന് ദിവസം മുമ്പ് കോവിഡ് പരിശോധന നടത്തിയിരിക്കണം. യുകെയിൽ എത്തി എട്ട് ദിവസം കഴിഞ്ഞ് പരിശോധന നടത്തണമെന്നും നിബന്ധനയുണ്ട്.


Keywords:  Kochi, Ernakulam, Kerala, Airport, Air Plane, Flight, Europe,  Kochi-UK flights resume; More services from Friday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia