Dress Code | വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് സാരിക്ക് പുറമേ സല്‍വാര്‍ കമീസും ഷര്‍ടും പാന്റ്‌സും ഇനി ഔദ്യോഗിക വേഷം

 


കൊച്ചി: (KVARTHA) വനിതാ ജഡ്ജുമാര്‍ക്കും പാന്റ്‌സും പാവാടയും ധരിക്കാം. വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് സാരിക്ക് പുറമേ സല്‍വാര്‍ കമീസും ഷര്‍ടും പാന്റ്‌സും ഔദ്യോഗിക വേഷമായി അംഗീകരിച്ചു. അനുവദിക്കപ്പെട്ട വേഷങ്ങളില്‍ മുഴുനീള പാവാടയും ഉള്‍പെടുത്തിയിട്ടുണ്ട്.

അതേസമയം, എല്ലാ വേഷത്തിനും നെക് ബാന്‍ഡും ഗൗണും നിര്‍ബന്ധമാണ്. വെളുപ്പും കറുപ്പും അല്ലാത്ത നിറങ്ങള്‍ ഒഴിവാക്കണമെന്നും വസ്ത്രധാരണം ജുഡീഷ്യല്‍ ഓഫിസറുടെ അന്തസിന് ചേര്‍ന്ന വിധമാകണമെന്നും ഹൈകോടതി ജില്ലാ ജുഡീഷ്യല്‍ റജിസ്ട്രാറുടെ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വെളുത്ത സാരിയും കറുത്ത ബ്ലൗസും വെളുത്ത കോളര്‍ ബാന്‍ഡും കറുത്ത ഗൗണുമാണ് ഇതുവരെ ഔദ്യോഗികവേഷമായി അനുവദിക്കപ്പെട്ടിരുന്നത്. ഇനി 1. വെളുത്ത സാരി, കോളറുള്ള കറുത്ത ബ്ലൗസ്, 2. വെളുത്ത ഹൈ നെക്/കോളര്‍ സല്‍വാര്‍, കറുത്ത കമീസ്, കറുത്ത ഫുള്‍ സ്ലീവ് കോട്, 3. വെളുത്ത ഹൈ നെക് ബ്ലൗസ്/കോളറുള്ള ഷര്‍ട്, കറുത്ത മുഴുനീള പാവാട/പാന്റ്‌സ്, കറുത്ത ഫുള്‍ സ്ലീവ് കോട് ഈ വേഷങ്ങളും ഇനി ഔദ്യോഗികമാണ്.

53 വര്‍ഷം പിന്നിട്ട ഡ്രസ് കോഡ് പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് നൂറോളം വനിതാ ജഡ്ജിമാര്‍ ഹൈകോടതി ഭരണവിഭാഗത്തിന് നിവേദനം നല്‍കിയിരുന്നു. കീഴ്‌ക്കോടതികളിലെ വനിതാ ജഡ്ജിമാരുടെ നിവേദനം പരിഗണിച്ച് ഹൈകോടതി ഡ്രസ് കോഡ് പരിഷ്‌കരിക്കുകയായിരുന്നു.

Dress Code | വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് സാരിക്ക് പുറമേ സല്‍വാര്‍ കമീസും ഷര്‍ടും പാന്റ്‌സും ഇനി ഔദ്യോഗിക വേഷം



Keywords: News, Kerala, Kerala-News, Kochi-News, Kochi News, Kerala News, Dress Code, Women Judges, Wear, Pants, Skirts, High Court, Petition, Kochi: Women judges can wear pants and skirts.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia