കൊടകരയില്‍ ക്രിമിനല്‍ സംഘം മൂന്നരക്കോടി രൂപയുടെ കുഴല്‍പണം തട്ടിയെടുത്ത കേസില്‍ ബിജെപി സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യും; സംഘടനാ സെക്രടറി എം ഗണേഷിനും സംസ്ഥാന ഓഫിസ് സെക്രടറി ഗിരീഷിനും നോടിസ് നല്‍കി
May 22, 2021, 19:20 IST
തൃശൂര്‍: (www.kvartha.com 22.05.2021) കൊടകരയില്‍ ക്രിമിനല്‍ സംഘം മൂന്നരക്കോടി രൂപയുടെ കുഴല്‍പണം തട്ടിയെടുത്ത കേസില്‍ ബിജെപി സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യും. സംഘടനാ സെക്രടറി എം ഗണേഷിനും സംസ്ഥാന ഓഫിസ് സെക്രടറി ഗിരീഷിനും പൊലീസ് നോടിസ് നല്‍കി. നേരത്തെ കേസുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ നേതാക്കളെ ചോദ്യം ചെയ്‌തെങ്കിലും പണവുമായി പാര്‍ടിക്കു ബന്ധമില്ലെന്നാണ് മൊഴി നല്‍കിയത്.
കേസില്‍ 19 പ്രതികളെ ഇതിനോടകം അറസ്റ്റ് ചെയ്തു. 90 ലക്ഷം രൂപയും കണ്ടെടുത്തു. ഇത്രയും തുക ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് പൊലീസിന് വിവരം കിട്ടിയിരുന്നു. ഇതു തെളിയിക്കാന്‍ മൊഴികള്‍ തേടുകയാണ് പൊലീസ്. ഇതിന്റെ ഭാഗമായാണ് ബിജെപി മേഖലാ സെക്രടറി കാശിനാഥന്‍, ജില്ലാ ഭാരവാഹികളായ കെ ആര്‍ ഹരി, സുജയസേനന്‍ എന്നിവരുടെ മൊഴികള്‍ രേഖപ്പെടുത്തിയത്.
അതേസമയം കണ്ടെടുത്ത പണം ബിജെപിയുടേതല്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ വ്യക്തമാക്കി. ഡിജിറ്റല്‍ പണമിടപാടുകള്‍ മാത്രമാണ് ബിജെപി നടത്തിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇനി സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. ബിജെപിയുടെ ചുമതലയുള്ള ആര്‍എസ്എസിന്റെ ഉന്നത നേതാവിനെ അടുത്ത ദിവസം മൊഴിയെടുക്കാന്‍ വിളിപ്പിച്ചേക്കും. കവര്‍ച്ചാ സംഘത്തിന് വിവരം ചോര്‍ത്തിയത് കാര്‍ ഡ്രൈവറുടെ സഹായിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
Keywords: Kodakara Hawala case: Notice against BJP leaders, Thrissur, News, Politics, Notice, Police, BJP, Leaders, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.