ടിപി വധിക്കപ്പെടുമെന്ന ഇന്റലിജന്‍സ് റിപോര്‍ട്ട് കോടിയേരി അവഗണിച്ചതായി രേഖ

 


ടിപി വധിക്കപ്പെടുമെന്ന ഇന്റലിജന്‍സ് റിപോര്‍ട്ട് കോടിയേരി അവഗണിച്ചതായി രേഖ
തിരുവനന്തപുരം: റെവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധിക്കപ്പെടുമെന്ന്‌ ഇന്റലിജന്‍സ് വിഭാഗം അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‌ റിപോര്‍ട്ട് നല്‍കിയിട്ടും ആ റിപോര്‍ട്ട് കോടിയേരി അവഗണിച്ചതായി രേഖകള്‍.

ടിപി ചന്ദ്രശേഖരനെ സിപിഐ(എം) പ്രവര്‍ത്തകര്‍ വധിക്കുമെന്നായിരുന്നു റിപോര്‍ട്ട്. എന്നാല്‍ 2010 നവംബര്‍ 19ന്‌ ലഭിച്ച റിപോര്‍ട്ടില്‍ ടിപിക്ക് സംരക്ഷണം നല്‍കാന്‍ കോടിയേരി തയ്യാറായില്ലെന്ന്‌ തിരുവഞ്ചൂര്‍ ഇന്ന്‌ സഭയില്‍ പറഞ്ഞിരുന്നു. ഒഞ്ചിയത്തെ ഒരു വിഭാഗം സിപിഐ(എം) പ്രവര്‍ത്തകര്‍ ടി പി ചന്ദ്രശേഖരനെ ശത്രുവായി കണ്ടിരുന്നതായി റിപോര്‍ട്ടില്‍ പറയുന്നു. 2010-ല്‍ ചന്ദ്രശേഖരനെ ആക്രമിക്കാന്‍ കണ്ണൂരില്‍ നിന്ന് സിപിഐ(എം) സംഘമെത്തിയെന്ന് സ്ഥിരീകരിക്കാത്ത വിവരം ലഭിച്ചു. ടിപിയെ വധിക്കാന്‍ 2 തവണ സംഘമെത്തി. എന്നാല്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സംഘം മടങ്ങുകയായിരുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നു.

തിരുവഞ്ചൂര്‍ സഭയില്‍ നടത്തിയ പരാമര്‍ശത്തെതുടര്‍ന്ന്‌ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. മേയ് നാലിനാണ്‌ ടിപി ചന്ദ്രശേഖരന്‍ വെട്ടേറ്റ് മരിച്ചത്. ചന്ദ്രശേഖരന്റെ വധത്തോടനുബന്ധിച്ച് അറസ്റ്റിലായവരെല്ലാം സിപിഐ(എം) പ്രവര്‍ത്തകരാണ്‌. മുഖ്യസൂത്രധാരനായ പാനൂര്‍ ഏരിയ കമ്മിറ്റി അംഗം കുഞ്ഞനന്തനെക്കുറിച്ച് ഇനിയും പോലീസിന്‌ വിവരം ലഭിച്ചിട്ടില്ല. ഇതിനിടെ കുഞ്ഞനന്തനെ കൊലപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുമെന്നും പോലീസിന്‌ സൂചന ലഭിച്ചിട്ടുണ്ട്. 

English Summery
Kodiyeri avoid intelligence report on TP murder
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia