ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ആര്‍എസ്എസിനോട് വിനീത വിധേയത്വം കാട്ടുന്നു: കോടിയേരി

 


കാസര്‍കോട്: (www.kvartha.com 25.10.2014) മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ആര്‍എസ്എസിനോട് വിനീത വിധേയത്വം കാട്ടുകയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ വിവിധ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ആര്‍എസ്എസിനോട് വിനീത വിധേയത്വം കാട്ടുന്നു: കോടിയേരിഹിന്ദു വികാരം പറഞ്ഞ് അധികാരത്തില്‍ വന്ന നരേന്ദ്രമോഡി അവര്‍ക്ക് ദ്രോഹം മാത്രമാണ് ചെയ്യുന്നത്. ഉദാരവല്‍ക്കരണവും വിലക്കയറ്റവും സാധാരണ ഹിന്ദുകളുടെ ജീവിതം ദുരിതത്തിലാക്കുമ്പോള്‍ കുത്തകകളായ ഹിന്ദുകള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുന്ന ബിജെപി സര്‍ക്കാരിനെതിരെ പോരാടാന്‍ ജനങ്ങള്‍ക്ക് തുണ ഇടതുപക്ഷമാണ്. ബിജെപിയെ നേരിടാനാകാതെ കോണ്‍ഗ്രസ് ശിഥിലിമാകുന്നതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകള്‍ തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Kasaragod, Oommen Chandy, Ramesh Chennithala, Kerala, RSS, Kodiyeri Balakrishnan, CPM. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia