പൊലീസ് സ്റ്റേഷനുകളില്‍ നിര്‍ണായക ജോലികള്‍ ആര്‍എസ്എസ് അനുകൂലികള്‍ കൈയടക്കുന്നു; കോടിയേരി

 


പത്തനംതിട്ട : (www.kvartha.com 29.12.2021) പൊലീസ് സ്റ്റേഷനുകളില്‍ നിര്‍ണായക ജോലികള്‍ ആര്‍എസ്എസ് അനുകൂലികള്‍ കൈയടക്കുന്നുവെന്ന് സി പി എം സംസ്ഥാന സെക്രെടറി കോടിയേരി ബാലകൃഷ്ണന്‍. പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനത്തിലെ മറുപടി പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

പൊലീസ് സ്റ്റേഷനുകളില്‍ നിര്‍ണായക ജോലികള്‍ ആര്‍എസ്എസ് അനുകൂലികള്‍ കൈയടക്കുന്നു; കോടിയേരി

സിപിഐഎം അനുകൂലികളായ അസോസിയേഷന്‍കാര്‍ പണിയെടുക്കാതിരിക്കാവുന്ന തസ്തികകള്‍ തേടി പോവുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. പലര്‍ക്കും മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫില്‍ കയറാനാണ് താല്‍പര്യം. ഈ സാഹചര്യത്തില്‍ സുപ്രധാന ജോലികളില്‍ ആര്‍എസ്എസ് അനുകൂലികള്‍ കയറിപറ്റുകയാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

സ്റ്റേഷനുകളിലെ ഏറ്റവും നിര്‍ണായക ചുമതലയാണ് റൈറ്റെറുടേത്. അത് ചെയ്യാന്‍ ആളില്ലാതെ വരുമ്പോള്‍ ആ ഒഴിവുകളിലേക്ക് ആര്‍എസ്എസുകാര്‍ കയറിക്കൂടുകയാണ്. ഇവര്‍ സര്‍കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. ബിജെപി അനുകൂലികള്‍ ബോധപൂര്‍വമാണ് ഇടപെടല്‍ നടത്തുന്നതെന്നും കോടിയേരി പറഞ്ഞു. പെരിങ്ങറ ലോകല്‍ സെക്രെടറി പിബി സന്ദീപ് കുമാറിന്റെ കേസിലും ഇത്തരത്തിലുള്ള കൈകടത്തല്‍ ഉണ്ടായതായും കോടിയേരി ആരോപിച്ചു.

കേസന്വേഷണം ഇപ്പോള്‍ ശരിയായ ദിശയിലാണെന്നും അദ്ദേഹം പറഞ്ഞു. കെ റെയില്‍ പദ്ധതിയുടെ ചെലവ് എത്ര ഉയര്‍ന്നാലും പദ്ധതി ഇടത് സര്‍കാര്‍ നടപ്പാക്കുമെന്നും കോടിയേരി പറഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്തിലെ സിപിഐഎം അംഗങ്ങള്‍ക്ക് പാര്‍ടി നിലപാട് ബാധകമാണെന്നും കോടിയേരി ഓര്‍മിപ്പിച്ചു. എസ് ഡി പി ഐയും ജമാ അത്തും നന്ദിഗ്രാം മോഡല്‍ സമരത്തിന് ശ്രമിക്കുകയാണ്. വിമോചന സമരത്തിന് സമാനമായ സര്‍കാര്‍ വിരുദ്ധ നീക്കമാണിത്. യുഡിഎഫും ഈ കെണിയില്‍ വീണെന്നും കോടിയേരി പറഞ്ഞു.

Keywords:  Kodiyeri Balakrishnan on RSS influence in Police, Pathanamthitta, News, CPM, Kodiyeri Balakrishnan, Criticism, Police Station, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia