സി പി എമിലേക്ക് വരുന്ന മുസ്ലിങ്ങളെയും ഹിന്ദുക്കളെയും വര്‍ഗീയ ചാപ്പ കുത്തുവാന്‍ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍
Dec 31, 2021, 13:32 IST
ആലപ്പുഴ: (www.kvartha.com 31.12.2021) സി പി എമിലേക്ക് വരുന്ന മുസ്ലിങ്ങളെ എസ് ഡി പി ഐയായും ഹിന്ദുക്കളെ ആര്‍ എസ് എസ് ആയും വര്‍ഗീയ ചാപ്പ കുത്തുവാന്‍ ചിലര്‍ ആസൂത്രിതമായ ശ്രമം നടത്തുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍. മുസ്ലിം വിഭാഗത്തില്‍ നിന്ന് ആരെങ്കിലും കമ്യൂണിസ്റ്റ് പാര്‍ടിയിലേക്ക് കടന്നുവന്നാല്‍ അവരെ എസ് ഡി പി ഐയായി മുദ്രകുത്താന്‍ ആര്‍ എസ് എസ് ശ്രമിക്കുന്നുണ്ടെന്നും കോടിയേരി കുറ്റപ്പെടുത്തി.
എന്നിട്ട് സി പി എമില്‍ എസ് ഡി പി ഐക്കാര്‍ നുഴഞ്ഞു കയറിയെന്ന ആരോപണവും ഉന്നയിക്കുന്നു. എന്നാല്‍ ഈ പാര്‍ടിയില്‍ അങ്ങനെ ആര്‍ക്കെങ്കിലും നുഴഞ്ഞു കയറാന്‍ കഴിയില്ലെന്ന കാര്യം ആര്‍ എസ് എസ് മനസ്സിലാക്കണമെന്നും കോടിയേരി പറഞ്ഞു. ആലപ്പുഴയില്‍ ഡി വൈ എഫ് ഐ സംഘടിപ്പിച്ച സെകുലര്‍ മാര്‍ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ എസ് എസിന് ഇവിടെ നുഴഞ്ഞു കയറാന്‍ കഴിയില്ല. സി പി എമിലേക്ക് വരുന്ന ഹിന്ദുക്കളായ ആളുകള്‍ ക്ഷേത്രത്തില്‍ പോകുന്നവരാണ് എങ്കില്‍ അവരെ ആര്‍ എസ് എസുകാരായി ചിത്രീകരിക്കാനുള്ള ശ്രമം ചിലര്‍ ആസൂത്രിതമായി തന്നെ നടത്തുന്നുണ്ട്. മതനിരപേക്ഷ പ്രസ്ഥാനത്തെ തകര്‍ക്കുക എന്നതാണ് അവരുടെ ഉദ്ദേശം.

ആളുകളില്‍ സംശയമുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇത്തരം പ്രചാരണങ്ങളില്‍ ആരും വീണുപോകരുതെന്നും മുസ്ലിങ്ങളും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒന്നിച്ച് ചേര്‍ന്ന് കൊണ്ട് കേരളത്തെ കലാപഭൂമിയാക്കുവാനുള്ള നീക്കത്തെ ചെറുത്ത് തോല്‍പിക്കണമെന്നും കോടിയേരി അഭ്യര്‍ഥിച്ചു.
വിപ്ലവ പ്രസ്ഥാനത്തിന് വേണ്ടി ജീവിതം സമര്‍പിച്ച് എല്ലാ രംഗത്തും നിറഞ്ഞു നിന്ന് പ്രവര്‍ത്തിക്കുന്ന ആളാണ് അമ്പലപ്പുഴ എം എല്‍ എ എച് സലാം. എസ് എഫ് ഐയിലൂടെയും ഡി വൈ എഫ് ഐയിലൂടെയും പ്രവര്‍ത്തിച്ച് നടന്നുവന്നയാളാണ് സലാം. അദ്ദേഹത്തെ എസ് ഡി പി ഐയായി ചിത്രീകരിച്ച് കൊണ്ട് എം എല്‍ എയ്ക്കെതിരെ ചിലര്‍ നടത്തുന്നത് ആസൂത്രിതമായ നീക്കമാണെന്നും അത് അംഗീകരിച്ച് നല്‍കാന്‍ കഴിയില്ലെന്നും കോടിയേരി പറഞ്ഞു.
Keywords: Kodiyeri Balakrishnan says there is a planned move to brand Muslims and Hindus coming to the CPM as communal chappa, Alappuzha, News, Politics, CPM, RSS, SDPI, Allegation, Kodiyeri Balakrishnan, Criticism, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.