Traffic Control | കോടിയേരി ഒന്നാം ചരമവാര്‍ഷിക ദിനാചരണം; ഒക്ടോബര്‍ ഒന്നിന് തലശ്ശേരിയില്‍ ഗതാഗത നിയന്ത്രണം

 


തലശ്ശേരി: (KVARTHA) മുന്‍മന്ത്രിയും സി പി എം നേതാവുമായ കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ ഒന്നിന് വൈകുന്നേരം നാലുമണിക്ക് പുതിയ ബസ് സ്റ്റാന്‍ഡില്‍ ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം മൂന്നരയ്ക്ക് ഇതോടനുബന്ധിച്ച് ചുവപ്പ് വളന്‍ഡിയര്‍ മാര്‍ചും ബഹുജനപ്രകടനവും തലശ്ശേരി സ്റ്റേഡിയത്തിന് സമീപത്ത് നിന്നുമാരംഭിക്കുന്നതിനാല്‍ നഗരത്തില്‍ ഉച്ചയ്ക്ക് 2 മണിമുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പെടുത്തിയതായി തലശ്ശേരി ടൗണ്‍ പൊലീസ് അറിയിച്ചു.

കണ്ണൂര്‍ ദേശീയപാതയില്‍നിന്നും വരുന്ന വലിയ ദീര്‍ഘദൂരവാഹനങ്ങള്‍ ചാലയില്‍നിന്നും തിരിഞ്ഞ് കൂത്തുപറമ്പ്, പൂക്കോട്, പാനൂര്‍ വഴി കുഞ്ഞിപ്പളളിയിലേക്കും കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുഞ്ഞിപ്പളളി, മോന്താല്‍, പാനൂര്‍, പൂക്കോട് വഴി ചാലയിലേക്കും തിരിച്ചു പോകേണ്ടതാണെന്ന് പൊലീസ് അറിയിച്ചു.

ഇതുകൂടാതെ കണ്ണൂര്‍ ഭാഗത്തു നിന്നും വരുന്ന ബസുകളും മറ്റു ചെറിയ വാഹനങ്ങളും വീനസ് ജങ്ഷന്‍ വഴിതിരിഞ്ഞ് കുയ്യാലി വഴി സംഗമം ജങ്ഷനിലെത്തിയശേഷം എന്‍ സി സി റോഡുവഴി പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കണമെന്നും പൊലീസ് അറിയിച്ചു.

Traffic Control | കോടിയേരി ഒന്നാം ചരമവാര്‍ഷിക ദിനാചരണം; ഒക്ടോബര്‍ ഒന്നിന് തലശ്ശേരിയില്‍ ഗതാഗത നിയന്ത്രണം



Keywords: News, Kerala, Kerala-News, Politics, Politics-News, Kannur-News, Police, CM, Pinarayi Vijayan, Inauguration, Kannur News, Kodiyeri Balakrishnan, Thalassery News, Kodiyeri, Death Anniversary, Travel, Transport, Party, CPM, Traffic Control, October 1, Kodiyeri Death Anniversary; Traffic control in Thalassery on October 1.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia