കെ വി തോമസ് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു വന്നാല്‍ പാര്‍ടി സ്വീകരിക്കുമെന്ന് സി പി എം സംസ്ഥാന സെക്രടറി കോടിയേരി
Apr 7, 2022, 16:49 IST
കണ്ണൂര്‍: (www.kvartha.com 07.04.2022) കെ വി തോമസ് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു വന്നാല്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ പാര്‍ടിയിലേക്ക് അദ്ദേഹത്തെ സ്വീകരിക്കുന്നതില്‍ തടസമൊന്നുമില്ലെന്ന് സി പി എം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കി. ബര്‍ണശേരി നായനാര്‍ അകാഡമിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി പി എമുമായി സഹകരിക്കാന്‍ തയാറായി നേരത്തെയും പല കോണ്‍ഗ്രസ് നേതാക്കളും വന്നിട്ടുണ്ട്. അവരൊന്നും വഴിയാധാരമായിട്ടില്ല. പാര്‍ടി കോണ്‍ഗ്രസ് കണ്ണൂരിലായത് കൊണ്ട് വരുന്നില്ലെന്ന് പറയുന്നതില്‍ അര്‍ഥമില്ല. എറണാകുളത്ത് സംസ്ഥാന സമ്മേളനത്തിന്റെ സെമിനാറിലേക്ക് രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നു. ചെന്നിത്തല അന്ന് വന്നില്ല. കെ വി തോമസിന്റെ സ്വാഗതാര്‍ഹമായ തീരുമാനമാണ്. നേരത്തെ തന്നെ അദ്ദേഹം വരുമെന്ന് അറിയിച്ചിരുന്നു. കോണ്‍ഗ്രസുമായി ഒരു വിശാല സഖ്യം സി പി എം ആലോചിക്കുന്നില്ലെന്നും മതനിരപേക്ഷ ശക്തികളുടെ ഒരു പ്ലാറ്റ്ഫോമുണ്ടാക്കാനാണ് സി പി എം ശ്രമിക്കുന്നതെന്നും ഈ കാര്യം പാര്‍ടി കോണ്‍ഗ്രസില്‍ തീരുമാനമെടുക്കുമെന്നും കോടിയേരി പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.