കേരളത്തില്‍ സി പി എമിന്റെ നേതൃത്വത്തില്‍ ഒരുവര്‍ഷം കൊണ്ട് 1000 വീടുകള്‍ കൂടി നിര്‍മിച്ചു നല്‍കുമെന്ന് കോടിയേരി
Apr 4, 2022, 20:15 IST
കണ്ണൂര്‍: (www.kvartha.com 04.04.2022) കേരളത്തില്‍ സി പി എമിന്റെ നേതൃത്വത്തില്‍ ഒരുവര്‍ഷംകൊണ്ട് ആയിരം വീടുകള്‍ കൂടി നിര്‍മിച്ചു നല്‍കുമെന്ന് സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്. ഒരു ലോകല്‍ കമിറ്റി ഒരു വീട് നിര്‍മിച്ചുനല്‍കണമെന്ന് 2018ലെ തൃശൂര്‍ സംസ്ഥാന സമ്മേളനത്തില്‍ തീരുമാനിച്ചതാണെന്നും ഇതനുസരിച്ച് സംസ്ഥാനത്താകെ 1200 വീട് നിര്‍മിച്ചു കഴിഞ്ഞുവെന്നും കോടിയേരി പറഞ്ഞു.
പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി നിര്‍മിച്ച 23 വീടുകളിലൊന്നിന്റെ താക്കോല്‍ പയ്യാമ്പലത്തെ ശ്രീലക്ഷ്മിക്ക് കൈമാറിയശേഷം പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനൊപ്പം ജീവല്‍ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ പാര്‍ടി തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ഒരുശതമാനത്തില്‍ താഴെ ആളുകള്‍ ഇപ്പോഴും പരമ ദരിദ്രരാണ്. അവരുടെ ഉന്നമനമാണ് എല്‍ഡിഎഫ് സര്‍കാരിന്റെ ആദ്യ പരിഗണന. ഇക്കാര്യത്തില്‍ പാര്‍ടി പ്രവര്‍ത്തകരും സജീവ പങ്കാളികളാകണം. സിപിഐ എം മുന്‍കൈയെടുത്താല്‍ അസാധ്യമായി ഒന്നുമില്ല. കോവിഡിലും പ്രളയത്തിലും യോദ്ധാക്കളായി രംഗത്തിറങ്ങി അത് തെളിയിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സുഖത്തില്‍ മാത്രമല്ല, ദുഃഖത്തിലും ഒപ്പം നില്ക്കുന്ന പാര്‍ടിയാണ് സി പി എം. അതുകൊണ്ടാണ് ജനങ്ങള്‍ സ്വന്തം പാര്‍ടിയായി കാണുന്നത്. മറ്റ് പാര്‍ടികളിലെ ഉന്നത നേതാക്കളടക്കം സി പി എമിലേക്ക് ആകൃഷ്ടരാവുന്നു. ദേശീയതലത്തില്‍ കോണ്‍ഗ്രസ് ബദല്‍ശക്തി അല്ലാതായി.
മോദി സര്‍കാരിനെ താഴെയിറക്കണമെങ്കില്‍ ഇടതുപക്ഷം കൂടുതല്‍ കരുത്താര്‍ജിക്കണം. അതിനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ പാര്‍ടി കോണ്‍ഗ്രസ് ചര്‍ച ചെയ്ത് തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു.
Keywords: Kodiyeri says that under the leadership of the CPM in Kerala, 1000 more houses will be constructed in a year, Kannur, News, Kodiyeri Balakrishnan, CPM, Politics, Congress, Criticism, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.