ടി.പി പ്രതികളെ ജയിലധികൃതര്‍ പീഡിപ്പിക്കുന്നു: കോടിയേരി

 


വിയ്യൂര്‍ : ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍  ജീവപര്യന്തം ശിക്ഷ ലഭിച്ച് വിയ്യൂര്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ജയിലില്‍ കൊടിയ പീഡനം ഏല്‍ക്കേണ്ടി വരുന്നതായി സി.പി.എം ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ഇതേക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം കോടിയേരി ആവശ്യപ്പെട്ടു.

ടി.പി പ്രതികളെ ജയിലധികൃതര്‍ പീഡിപ്പിക്കുന്നു: കോടിയേരിപ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കി ജയിലിലയച്ച  ജഡ്ജി തന്നെ ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ടി.പി കേസിലെ പ്രതികള്‍ 24 മണിക്കൂറും സെല്ലിനകത്തു തന്നെ കഴിഞ്ഞ് നരക യാതന അനുഭവിക്കുകയാണെന്നും  ഗാന്ധിജിയെ വധിച്ച നാഥൂറാം ഗോഡ്‌സേക്ക് പോലും ജയിലിനകത്ത് ഇത്രയും ക്രൂരത അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും കോടിയേരി പറഞ്ഞു. വാര്‍ഡന്‍മാരുടെ മര്‍ദനത്തില്‍ പരിക്കേറ്റ പ്രതികളെ ആശുപത്രിയിലെത്തിക്കാന്‍ പോലും ജയില്‍ അധികൃതര്‍ തയ്യാറായില്ലെന്നും കോടിയേരി ആരോപിച്ചു.

ഇതൊക്കെ ജയില്‍ ചട്ടങ്ങളുടെ ലംഘനമാണെന്നും രാജീവ് ഗാന്ധി
വധക്കേസിലെ പ്രതികളെ ഇത്തരത്തില്‍ ഉപദ്രവിച്ചിട്ടുണ്ടോയെന്നും കോടിയേരി ചോദിച്ചു. ടി.പി വധക്കേസിലെ പ്രതികളെ ആക്രമിക്കുന്നത് രാഷ്ട്രീയ ലക്ഷ്യംവെച്ചാണെന്നും കോടിയേരി ആരോപിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
പെണ്‍കുട്ടിയോട് ആംഗ്യ ഭാഷയില്‍ സംസാരിച്ച മൂക യുവാവിന് സദാചാര പോലീസിന്റെ മര്‍ദനം

Keywords:  Kodiyeri visits TP murder case accused, alleges torture in jail, CPM, Accused, Police, Injured, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.hospital, Politics, Kerala,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia