കോടിയേരി തന്നെ സെക്രട്ടറി; തോമസ് ഐസക് പിബിയിലേക്ക്

 


തിരുവനന്തപുരം: (www.kvartha.com 18/02/2015) ആലപ്പുഴയില്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന സിപിഎം സംസ്ഥാന സമ്മേളനം കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കും. ഇതുസംബന്ധിച്ചു നേതൃതലത്തില്‍ ധാരണയായതായാണു വ്യക്തമായ വിവരം.

ഇ പി ജയരാജന്‍, എം എ ബേബി എന്നിവരുടെ സാധ്യത പൂര്‍ണമായി അടച്ചുകൊണ്ടും അവരുടെകൂടി പിന്തുണ ഉറപ്പാക്കിക്കൊണ്ടുമാണ് കോടിയേരിയെ പിണറായിയുടെ പിന്‍ഗാമിയാക്കാനുള്ള തീരുമാനമെടുത്തത്.

ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും ഇക്കാര്യത്തില്‍ ദിവസങ്ങളായി സമവായശ്രമം നടത്തിവരികയായിരുന്നു. കേന്ദ്ര കമ്മിറ്റിയംഗവും പ്രതിപക്ഷ നേതാവുമായ വി എസ് അച്യുതാനന്ദനും കോടിയേരി സെക്രട്ടറിയാകുന്നതില്‍ എതിര്‍പ്പില്ലത്രേ. അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നവരും സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തില്‍ കോടിയേരിയെ പിന്തുണയ്ക്കും. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പോ മറ്റാരെയെങ്കിലും സെക്രട്ടറിയാക്കാനുള്ള സംഘടിത ബദല്‍ നീക്കമോ നടക്കുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് ഇതോടെ വിജയിച്ചിരിക്കുന്നത്.

അടുത്ത തിങ്കളാഴ്ച മുതല്‍ കോടിയേരിയായിരിക്കും സിപിഎം സംസ്ഥാന സെക്രട്ടറി. തുടര്‍ച്ചയായി 16 വര്‍ഷമായി പാര്‍ട്ടിയെ നയിക്കുന്ന പിണറായി വിജയന്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് മാറുകയും കോടിയേരി പൂര്‍ണമായും പാര്‍ലമെന്ററി പ്രവര്‍ത്തന രംഗത്തുനിന്നു മാറുകയും ചെയ്യും.1998ല്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്‍ അന്തരിച്ചതിനേത്തുടര്‍ന്നാണ് ഇ കെ നായനാര്‍ സര്‍ക്കാരില്‍ സഹകരണ മന്ത്രിയായിരുന്ന പിണറായി വിജയനെ സംസ്ഥാന സെക്രട്ടറിയാക്കിയത്.

സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന കോടിയേരി പിന്നീട് കേന്ദ്ര കമ്മിറ്റിയംഗവും പിബി അംഗവുമായി. കോടിയേരി സെക്രട്ടറിയാകുന്ന ഇത്തവണത്തെ സംസ്ഥാന സമ്മേളനത്തിനു ശേഷം നടക്കുന്ന ദേശീയ സമ്മേളനം എം എ ബേബിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് നിയോഗിക്കുമെന്നും ഡോ. ടി എം തോമസ് ഐസക്കിനെ പിബിയിലേക്ക് തെരഞ്ഞെടുക്കുമെന്നും അറിയുന്നു. കഴിഞ്ഞ സമ്മേളനം തോമസ് ഐസക്കിനെ പിബിയിലേക്ക് തെരഞ്ഞെടുക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ബേബിക്കാണ് അവസരം ലഭിച്ചത്.

ബേബിയുടെയും ഇ പി ജയരാജന്റെയും പേരുകള്‍ സജീവമായി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കേട്ടിരുന്നു. പിണറായി വിജയന്‍ ജയരാജനുവേണ്ടി ചരടുവലി നടത്തുന്നുവെന്നുമായിരുന്നു സൂചന. എന്നാല്‍ കോടിയേരിയുടെ അവസരം നഷ്ടപ്പെടുത്തരുതെന്ന നിലപാട് കേന്ദ്ര നേതൃത്വം സ്വീകരിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. 2006-2011 കാലയളവിലെ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്നു കോടിയേരി. അതിനു മുമ്പ് മന്ത്രിയായിട്ടില്ല. എന്നാല്‍് ദീര്‍ഘകാലമായി നിയമസഭാംഗമാണ്.

കോടിയേരി തന്നെ സെക്രട്ടറി; തോമസ് ഐസക് പിബിയിലേക്ക്തലശേരിയെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന അദ്ദേഹം ഇപ്പോഴത്തെ നിയമസഭയുടെ
അവശേഷിക്കുന്ന ഒന്നേകാല്‍ വര്‍ഷക്കാലം കൂടി എംഎല്‍എ ആയി തുടരുമോ അതോ രാജിവയ്്ക്കുമോ എന്ന് പിന്നീട് പാര്‍ട്ടി തീരുമാനിക്കും. കോടിയേരി രാജിവച്ചാല്‍ അവിടെ പിണറായി മത്സരിക്കുമെന്നും സൂചനയുണ്ട്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Kodiyeri will be new  Secretary of CPM, Thomas Issac to the PB, Thiruvananthapuram, Pinarayi vijayan, V.S Achuthanandan, Minister, MLA, Conference, Thalassery, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia