Kodiyeri | 'ബാലകൃഷ്ണേട്ടനായിരുന്നു എന്റെ ഏറ്റവും വലിയ സുഹൃത്ത്'; കോടിയേരിയുടെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ഭാര്യ വിനോദിനി
Oct 1, 2023, 21:50 IST
തലശേരി: (KVARTHA) കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി സഹധര്‍മിണി വിനോദിനി ബാലകൃഷ്ണന്. പ്രിയ സഖാവായ കോടിയേരിയുമായുളള പരിചയം മുതല്‍ ജീവിതപങ്കാളിയാവുകയും അതിനുശേഷം നടത്തിയ ജീവിതയാത്രയും ഒടുവല്‍ സഖാവിന്റെ ഹൃദയം നുറുക്കുന്ന മരണവുമൊക്കെയാണ് ഓര്‍മകളുടെ വൈകാരികാംശം നിറയുന്ന വിധത്തില്‍ ഫേസ്ബുക് പേജില്‍ വിനോദിനി എഴുതിയിട്ടുളളത്.
നാടിനെ വിട്ടുപിരിഞ്ഞ കോടിയേരിയെന്ന കമ്യൂണിസ്റ്റ് നേതാവിന്റെ നിഴലുപോലെ ജീവിക്കുകയും അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോനിമിഷങ്ങളിലും സാക്ഷിയായി മാറുകയും ചെയ്ത വിനോദിനിയുടെ കുറിപ്പ് അതീവഹൃദയസ്പര്ശിയായിട്ടാണ് എഴുതിയിരിക്കുന്നത്.
*വിനോദിനിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം
എന്നെ തനിച്ചാക്കില്ലെന്നും, ഒരുമിച്ചേ പോവുകയുള്ളുവെന്നും ബാലകൃഷ്ണേട്ടന് എപ്പോഴും പറയുമായിരുന്നു. പക്ഷെ രോഗത്തിനു മുന്നില്‍ നിസഹായനായി അദ്ദേഹം മടങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷമാകുന്നു.
ബാലകൃഷ്ണേട്ടന് പോയെന്ന് ഞാന്‍ വിശ്വസിച്ചിട്ടില്ല. ഓരോ നിമിഷവും അദ്ദേഹം എന്നോടൊപ്പമുണ്ടെന്ന ചിന്തയാണ് ജീവിച്ചിരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.
അവസാനമായി ബാലകൃഷ്ണേട്ടന് സംസാരിച്ചത് വിടപറയുന്നതിന് രണ്ടുനാള്‍ മുമ്പ് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വച്ചായിരുന്നു. അന്ന് മക്കളെയും മരുമക്കളെയുമെല്ലാം മുറിക്കു പുറത്തിറക്കിയിട്ട് എന്നോടു പറഞ്ഞു.'മോളേ, ഞാന്‍ പോയാല്‍ നീ തന്റേടത്തോടെ ,ആരെയും ആശ്രയിക്കാതെ ജീവിക്കണം. ധൈര്യമായിരിക്കണം'-ഇതു പറഞ്ഞു മുഴുമിപ്പിക്കാന്‍ സമ്മതിക്കാതെ, അങ്ങനെയൊന്നും പറയരുതേ ബാലകൃഷ്ണേട്ടായെന്ന് വിതുമ്പിക്കൊണ്ട് ഞാന്‍ വാ പൊത്തി. അതായിരുന്നു ഒടുവിലത്തെ സംഭാഷണം.പഠിക്കാനും പ്രസവത്തിനും ഞാന്‍ പോയ സമയമൊഴികെ ഒരിക്കലും ഞങ്ങള്‍ പിരിഞ്ഞിരുന്നിട്ടില്ല. എനിക്കു വേറെ കൂട്ടുകാരില്ല. ബാലകൃഷ്ണേട്ടനായിരുന്നു എന്റെ ഏറ്റവും വലിയ സുഹൃത്ത്. എന്തു വിഷമമുണ്ടായാലും ബാലകൃഷ്ണേട്ടനോട് വര്‍ത്തമാനം പറഞ്ഞാല്‍ മാറുമായിരുന്നു.
നിറവാര്‍ന്ന സ്നേഹമായിരുന്നു എപ്പോഴും. നാല്പ്പത്തിമൂന്നുവ ര്‍ഷം നീണ്ടുനിന്ന ദാമ്പത്യം. എന്നാല്‍ എനിക്കു പന്ത്രണ്ടോ പതിമ്മൂന്നോ വയസുള്ളപ്പോള്‍ മുതല്ക്കേ ഞാന്‍ ബാലകൃഷ്ണേട്ടനെ കാണാന്‍ തുടങ്ങിയിരുന്നു. എന്റെ അച്ഛന് രാജു മാസ്റ്റര്‍ തലശേരിയിലെ പാര്‍ട്ടിനേതാവും എം.എല്‍.എയുമൊക്കെയായിരുന്നു. അച്ഛനെ കാണാന്‍ ഇടയ്ക്കൊക്കെ വീട്ടില്‍ വരുമായിരുന്നു. ഞങ്ങളുടെ വീടുകള്‍ തമ്മില്‍ വലിയ ദൂരമൊന്നും ഉണ്ടായിരുന്നില്ല. ബാലകൃഷ്ണേട്ടന് പഠിച്ച തലശേരി ഓണിയന്‍ സ്കൂളിലാണ് പില്ക്കാലത്ത് ഞാനും പഠിച്ചത്.ഞാന്‍ സ്കൂളില്‍ എട്ടിലോ മറ്റോ പഠിക്കുമ്പോഴാണ് എസ്.എഫ്.ഐയുടെ ഒരു പരിപാടിയില്‍ വച്ച് ആദ്യമായി തമ്മില്‍ സംസാരിച്ചത്. അദ്ദേഹം എസ്.എഫ്.ഐ സെക്രട്ടറിയായിരുന്നു. ഞാനും എസ്.എഫ്.ഐ പ്രവര്‍ത്തനങ്ങളില്‍ അന്ന് സജീവമായിരുന്നു. എപ്പോഴെത്തി എന്നു ചോദിച്ചു. അന്നൊന്നും കാര്യമായ സംസാരമില്ലായിരുന്നു. ഞാന്‍ പത്തില്‍ പഠിക്കുമ്പോള്‍ അടിയന്തരാവസ്ഥക്കാലത്ത് എന്റെ അച്ഛനെയും ബാലകൃഷ്ണേട്ടനെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
അച്ഛനെ കാണാന്‍ പോകുമ്പോള്‍ ബാലകൃഷ്ണേട്ടന്റ അമ്മയും ചിലപ്പോഴൊക്കെ ഒപ്പം വരാറുണ്ടായിരുന്നു. ജയിലില്‍വച്ചു കണ്ടപ്പോള്‍ പത്തിലെ പരീക്ഷയൊക്കെ എങ്ങനെ എഴുതിയെന്ന് അദ്ദേഹം ചോദിച്ചു.പ്രീഡിഗ്രി കഴിഞ്ഞ് ടീച്ചേഴ്സ് ട്രെയിനിംഗിന് ഞാന്‍ ബാംഗ്ളൂരിലേക്കു പോകുമ്പോള്‍ 'എന്റെ കൂടെ നിന്നാല്‍ കുറച്ചു ബുദ്ധിമുട്ടൊക്കെയുണ്ടാകും; എല്ലാം സഹിക്കാന്‍ തയ്യാറാണെങ്കില്‍ നമ്മള്‍ക്ക് ഒരുമിച്ചു ജീവിക്കാം' എന്ന് ബാലകൃഷ്ണേട്ടന് പറഞ്ഞു. ഇഷ്ടമായിരുന്നതുകൊണ്ട് ഞാന്‍ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല.മറ്റാര്‍ക്കും അറിയില്ലായിരുന്നെങ്കിലും അപ്പോഴേക്കും ഞങ്ങള്‍ തമ്മില്‍ മാനസികമായൊരു അടുപ്പമായിരുന്നു. എന്നെ വലിയ ഇഷ്ടമായിരുന്നു. എനിക്കും അങ്ങനെതന്നെയായിരുന്നു. ബാംഗ്ളൂരില്‍ നന്നായി പഠിച്ചു പരീക്ഷ പാസാകണമെന്ന് എന്നോടു പറഞ്ഞു. പക്ഷെ അധികം വൈകാതെ അച്ഛന്റെ കത്തു വന്നു- നിന്റെ വിവാഹനിശ്ചയമാണെന്നും,? ബാലകൃഷ്ണന്റെ ആലോചന വന്നുവെന്നുമാണ് ഉള്ളടക്കം.
നിശ്ചയത്തിന് പെണ്‍കുട്ടി വേണമെന്നൊന്നും അന്നില്ലായിരുന്നു. അവധിയില്ലാത്തതുകൊണ്ട് ഞാന്‍ പോയില്ല.നിശ്ചയം കഴിഞ്ഞതോടെ ബാലകൃഷ്ണേട്ടന് കത്തുകള്‍ അയച്ചുതുടങ്ങി. അന്ന് മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ലല്ലോ. ദിവസവും ഒരു കത്ത് വരും. സ്നേഹം പുരണ്ട ആ കത്തുകള്‍ ഓരോന്നും നിധിപോലെ ഞാന്‍ ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ട്.
നിശ്ചയം കഴിഞ്ഞ് ഒരു മാസമാകുമ്പോഴേക്കും വിവാഹമായി. പതിനഞ്ചു ദിവസത്തെ അവധിയേ എനിക്കുണ്ടായിരുന്നുള്ളൂ. തലശേരി ടൗണ്‍ഹാളിലായിരുന്നു വിവാഹം. ബാലകൃഷ്ണേട്ടന്റെ വീട്ടിലെത്തി അധികം കഴിയും മുമ്പ് അദ്ദേഹം പാര്‍ട്ടി സമ്മേളനത്തിനു പോയി. അന്നു രാത്രി വന്നില്ല. പുലര്‍ച്ചെയാണ് എത്തിയത്. അന്ന് എന്റെ വീട്ടില്‍ വിരുന്നിനു പോകുന്ന ദിവസമായിരുന്നു. അച്ഛനെക്കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞു. പാര്‍ട്ടി ജീവിതത്തിന്റെ ഭാഗമാണ് അതൊക്കെയെന്നു പറഞ്ഞ് അച്ഛന് ആശ്വസിപ്പിച്ചു. വൈകുന്നേരം തലശേരി മുകുന്ദ ടാക്കീസില്‍ പോയി ഞങ്ങള്‍ അങ്ങാടി എന്ന സിനിമ കണ്ടു.അവധി തീര്‍ന്നപ്പോള്‍ ഞാന്‍ ബാംഗ്ളൂരിലേക്കു മടങ്ങി. അന്ന് അദ്ദേഹത്തിന് ഒപ്പം വരാനായില്ല. പക്ഷെ പത്തിരുപതു ദിവസമായപ്പോഴേക്കും വന്നു. ഞങ്ങളുടെ ഹോസ്റ്റലിന്റെ മേട്രണ്‍ വിവാഹം കഴിക്കാത്ത കര്‍ക്കശക്കാരിയായിരുന്നു. ബാലകൃഷ്ണേട്ടനൊപ്പം പുറത്തുപോകാനൊന്നും പറ്റില്ലെന്ന് അവര്‍ ന്യായം പറഞ്ഞു.
പക്ഷെ ഭര്‍ത്താവിന്റെ കൂടെപ്പോകുന്നതില് എന്താണു തെറ്റെന്ന് കൂട്ടുകാരികള്‍ ചോദിച്ചപ്പോള്‍ അവര്‍ വഴങ്ങി. മൂന്നു ദിവസം ഞങ്ങള്‍ പുറത്തു താമസിച്ചു. എല്ലായിടത്തും കറങ്ങി.അടുത്തവര്‍ഷം ഫൈനല്‍ പരീക്ഷയ്ക്കു മുമ്പ് ഞാന്‍ ബിനോയിയെ പ്രസവിച്ചു. പരീക്ഷയ്ക്ക് പൊടിക്കുഞ്ഞുമായാണ് പോയത്. അമ്മയും ബാലകൃഷ്ണേട്ടനും ഒപ്പം വന്നു. തിരികെ വരുമ്പോള്‍ ഈറോഡ് എത്തിയപ്പോള്‍ ട്രെയിന്‍ നിന്നു. എന്തോ തകരാര്‍. വെള്ളമില്ല. ഒരു ദിവസം മുഴുവന്‍ ട്രെയിന്‍ അവിടെക്കിടന്നു. തുണികൊണ്ട് തൊട്ടില്‍കെട്ടി ബിനോയിയെ കിടത്തി. അടുത്തു താമസിക്കുന്ന നാട്ടുകാരനായ ഒരാള്‍ വെള്ളമൊക്കെ കൊണ്ടുത്തന്ന് സഹായിച്ചു.ബാലകൃഷ്ണേട്ടന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് ആര്.എസ്.എസ് ആക്രമണങ്ങള്‍ വലുതായിരുന്നു. പലപ്പോഴും പാര്‍ട്ടി ജില്ലാക്കമ്മിറ്റി ഓഫീസില്‍ത്തന്നെ കിടക്കും. രാവിലെ വീട്ടില്‍ വന്ന് മടങ്ങും. അന്നൊക്കെ അനുഭവിച്ച സംഘര്‍ഷങ്ങള്‍ പറഞ്ഞറിയിക്കാന്‍ പറ്റില്ലായിരുന്നു. ഇന്നത്തെ കാലമല്ലേ എല്ലാവര്ക്കും അറിയൂ.
കടന്നുവന്ന വഴികള്‍ ഓര്‍ക്കുന്ന എത്രപേരുണ്ടാവും! 1996- ലാണ് ഞങ്ങള്‍ തിരുവനന്തപുരത്തേക്കു വരുന്നത്. ബിനോയിയെയും ബിനീഷിനെയും ഇവിടെ ചേര്‍ത്തു.ബാലകൃഷ്ണേട്ടന് പാര്‍ട്ടി ജീവനായിരുന്നു. എന്നാല്‍ നല്ല ഭര്‍ത്താവും നല്ല അച്ഛനുമായിരുന്നു. കുട്ടികളുമൊത്ത് സമയം ചെലവഴിക്കാന്‍ വലിയ ഇഷ്ടമായിരുന്നു. വീട്ടില്‍ വന്നാല്‍ 'വാടാ നമ്മള്‍ക്ക് കിടന്നുകൊണ്ട് സംസാരിക്കാം' എന്നു പറഞ്ഞ് കട്ടിലില്‍ കുട്ടികളുമൊത്ത് കെട്ടിമറിയാന്‍ വലിയ താത്പര്യമായിരുന്നു. പേരക്കുട്ടികള്‍ വന്നപ്പോള്‍ അവരുമായി കളിക്കാനും സമയം കണ്ടെത്തിയിരുന്നു. മരുമക്കളെ മകളെപ്പോലെയാണ് കണ്ടിരുന്നത്.
പുറത്തൊക്കെ യാത്രപോയാല്‍ രാവിലെ നടക്കാന്‍ പോകുന്ന ശീലമുണ്ട് ബാലകൃഷ്ണേട്ടന്. സിംഗപ്പൂരില്‍വച്ച് ഒരിക്കല്‍ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് ഞങ്ങള്‍ അങ്ങനെ നടന്നു. വഴിതെറ്റി. ഹോട്ടല്‍ കണ്ടുപിടിക്കാന്‍ നന്നേ ബുദ്ധിമുട്ടി. ഫോണൊന്നും ഇല്ലായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടേ മുക്കാലായപ്പോഴാണ് തിരികെ ഹോട്ടലില്‍ എത്താനായത്. അങ്ങനെ രസകരമായ എത്രയെത്ര ഓര്‍മ്മകള്‍....പ്രമേഹ ചികിത്സയുടെ ഭാഗമായുള്ള പതിവു പരിശോധനയില്‍ യാദൃച്ഛികമായാണ് ബാലകൃഷ്ണേട്ടന് അസുഖം കണ്ടെത്തിയത്. അന്നു രാത്രി ഞാന്‍ കെട്ടിപ്പിടിച്ച് കരഞ്ഞു. 'വിഷമിക്കേണ്ട മോളേ,? നമ്മള്‍ക്ക് നല്ല ട്രീറ്റ്മെന്റ് എടുക്കാം' എന്നു പറഞ്ഞ് എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. വിജയേട്ടന് (മുഖ്യമന്ത്രി പിണറായി വിജയന്) ഒക്കെ ഇടപെട്ട് അമേരിക്കയില്‍ കൊണ്ടുപോയി. അവിടെവച്ച് ആദ്യ കീമോ എടുത്തു. പക്ഷെ ഡോസ് കൂടുതലായതിനാല്‍ സോഡിയം ലെവല്‍ താഴ്ന്ന് ഐ.സി.യുവിലായി. ഒപ്പം ഇരിക്കണമെന്ന് ഞാന്‍ ശാഠ്യം പിടിച്ചു. അവരൊടുവില്‍ സമ്മതിച്ചു.
എന്റെ കൈപിടിച്ചാണ് അദ്ദേഹം കിടന്നത്. ബാക്കി കീമോ നാട്ടിലെടുത്ത് രോഗം കുറഞ്ഞശേഷം സര്‍ജറിക്കായി വീണ്ടും വരാനായി വിട്ടു. അവിടെ പഠിച്ച അജു മാത്യു എന്ന ഡോക്ടര്‍ നാട്ടിലുണ്ടായിരുന്നു. അദ്ദേഹം വന്നു കണ്ടു.' ഒരുപാട് കൊടുങ്കാറ്റുകള്‍ സാര്‍ തരണം ചെയ്തിട്ടില്ലേ. ഇതും അങ്ങനെ കണ്ടാല്‍ മതി. കൊടുങ്കാറ്റിനെതിരായ യുദ്ധം നമ്മള്‍ക്ക് തുടങ്ങാം' എന്നു പറഞ്ഞു. ബാലകൃഷ്ണേട്ടന് വലിയ ധൈര്യമായിരുന്നു.
സ്ഥിതി മെച്ചപ്പെട്ടതോടെ സര്‍ജറിക്കായി പോയി. അവിടെ മലയാളി നഴ്സുമാര്‍ വലിയ സ്നേഹമാണ് കാട്ടിയത്. ബാലകൃഷ്ണേട്ടന് കിടന്ന ഫ്ളോറില്‍ മുഴുവന്‍ ആശുപത്രി അധികൃതര്‍ മലയാളി നഴ്സുമാരെ ഇട്ടു. അന്നാട്ടുകാരനായ ഡോക്ടര്‍ ഒരു ദിവസം ചോദിച്ചു; ഈ രോഗി ഒരു വി.ഐ.പിയാണോ,? ഒരുപാട് അന്വേഷണങ്ങള്‍ വരുന്നുണ്ടല്ലോ എന്ന്. അപ്പോള്‍ ഒരു നഴ്സ് പറഞ്ഞു,? ഞങ്ങളുടെ നാട്ടിലെ രാജാവാണെന്ന്. കിംഗ് എന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് ചോദിച്ചു.
അസുഖമെല്ലാം പൂര്‍ണമായി ഭേദമായിട്ടാണ് അന്ന് നാട്ടിലെത്തിയത്. എല്ലാക്കാര്യങ്ങളിലും ബാലകൃഷ്ണേട്ടന് സജീവമായി.പിന്നീട് വീണ്ടും അസുഖം വന്നു. ഡോക്ടര്‍മാര്‍ ഓരോത്തരും ഓരോ അഭിപ്രായം പറയുമായിരുന്നു. ഞാന്‍ ആരെയും തള്ളിപ്പറയുന്നില്ല. അവസാനദിവസങ്ങളില്‍ ബാലകൃഷ്ണേട്ടന് തികച്ചും ക്ഷീണിതനായിരുന്നു.അവശതയുണ്ടായാലും പേരക്കുട്ടികളെ വീഡിയോ കോളില്‍ കാണുമ്പോള്‍ വലിയ സന്തോഷമായിരുന്നു. മിണ്ടാന്‍ ബുദ്ധിമുട്ടുണ്ടായാലും കൈവീശിക്കാണിക്കും. പെട്ടെന്നാണ് എല്ലാ അവസാനിച്ചത്. ജീവിതം കൈവിട്ടു പോവുകയാണെന്ന് എനിക്കു മനസിലായി. കണ്ണൂരില്‍ രാഷ്ട്രീയകക്ഷി ഭേദമൊന്നുമില്ലാതെ ആളുകള്‍ നല്കിയ ബാഷ്പാഞ്ജലി അദ്ദേഹത്തോടുള്ള സ്നേഹം തന്നെയായിരുന്നു.ബാലകൃഷ്ണേട്ടാ... നമ്മള് ഒരുമിച്ചുള്ള ഓര്‍മ്മകള്‍ എന്നും കരുത്തായുണ്ട്. പറഞ്ഞതുപോലെ ഞാന്‍ തന്റേടത്തോടെ നില്ക്കാന് ശ്രമിക്കുന്നുണ്ട്. എന്നാലും ഇപ്പോള്‍ എവിടെയാണ് എന്റെ ബാലകൃഷ്ണേട്ടായെന്നു ചോദിച്ചാണ് വിനോദിനിയുടെ കുറിപ്പ് അവസാനിക്കുന്നത്.

Keywords: Kodiyeri Balakrishnan, CPM, facebook, Kannur, Kerala News, Kannur News, Politics, Political News, Kodiyeri's wife with a heartwarming note on his first death anniversary.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.