Students Released | മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തടസമുണ്ടാക്കിയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത 5 പേരെ വിട്ടയച്ചു; പിടികൂടിയത് കേള്‍വി പരിമിതിയും സംസാരശേഷിയുമില്ലാത്ത നിഷിലെ വിദ്യാര്‍ഥികളെ

 


കൊല്ലം: (KVARTHA) ചടയമംഗലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന്റെ യാത്രയ്ക്ക് തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് വിദ്യാര്‍ഥികളെയും വിട്ടയച്ചു. കേള്‍വി പരിമിതിയും സംസാരശേഷിയുമില്ലാത്തവരാണ് ഇവര്‍ അഞ്ച് പേരും.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തടസ്സമുണ്ടാക്കിയന്ന് ആരോപിച്ചാണ് ശനിയാഴ്ച (14.10.2023) രാത്രിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഹോണടിച്ചിട്ടും ഇവര്‍ മാറിയില്ലെന്നായിരുന്നു ആരോപണം. ഇവര്‍ക്ക് കേള്‍വിപരിമിതിയുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിട്ടയച്ചത്. യുവാക്കള്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

യുവാക്കള്‍ ഹോടെലില്‍ നിന്നും ഭക്ഷണം കഴിച്ച് വാഹനം എടുക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തിയത്. തിരുവനന്തപുരം ആക്കുളം നിഷിലെ വിദ്യാര്‍ഥികളാണ് ഇവര്‍. നിഷിലെ അധികൃതര്‍ക്കൊപ്പമാണ് ഇവരെ വിട്ടയച്ചത്. അര്‍ധരാത്രിയോടെ അഞ്ചുപേരും തിരുവനന്തപുരത്തെത്തി.

Students Released | മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തടസമുണ്ടാക്കിയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത 5 പേരെ വിട്ടയച്ചു; പിടികൂടിയത് കേള്‍വി പരിമിതിയും സംസാരശേഷിയുമില്ലാത്ത നിഷിലെ വിദ്യാര്‍ഥികളെ


 
Keywords: News, Kerala, Kerala-News, Kollam-News, Malayalam-News, Kollam News, Kerala News, Accused, Obstructing, CM, Pinarayi Vijayan, Convoy, Students, Detain, Released, Kollam: Accused of obstructing CMs convoy detained students were released.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia