Arrested | കൊല്ലത്തെ വ്യാജ പരാതി; കലാപ ശ്രമം, ഗൂഢാലോചനക്കുറ്റം എന്നിവ ചുമത്തി സൈനികനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു; കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും
Sep 27, 2023, 08:30 IST
കൊല്ലം: (www.kvartha.com) കടയ്ക്കലില്‍ മര്‍ദിച്ചശേഷം നിരോധിത സംഘടനയായ പിഎഫ്‌ഐ എന്ന് ശരീരത്തില്‍ എഴുതിയെന്ന് വ്യാജ പരാതി നല്‍കിയ സൈനികനും സുഹൃത്തും അറസ്റ്റില്‍. കടയ്ക്കല്‍ സ്വദേശി ഷൈന്‍ കുമാറിന്റെയും സുഹൃത്ത് ജോഷിയുടെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്. കലാപ ശ്രമം, ഗൂഢാലോചനക്കുറ്റം എന്നിവ ചുമത്തിയാണ് അറസ്റ്റ്.
പൊലീസ് പറയുന്നത്: കലാപശ്രമക്കേസില്‍ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും. തെളിവെടുപ്പ് ഉള്‍പെടെ പൂര്‍ത്തീകരിക്കും. ദേശീയ ശ്രദ്ധ നേടി, പ്രശസ്തിയിലൂടെ ജോലിയില്‍ മികച്ച സ്ഥാനം നേടാനുള്ള നാടകമായിരുന്നു വ്യാജ പരാതിയെന്ന പ്രതികളുടെ മൊഴിയില്‍ അന്വേഷണ സംഘം കൂടുതല്‍ വ്യക്തത വരുത്തും. സൈനിക തലത്തില്‍ ഷൈന്‍ കുമാറിനെതിരായ നടപടി വൈകാതെയുണ്ടാകും. വ്യാജ പരാതിയ്ക്ക് പിന്നില്‍ അഞ്ച് മാസത്തെ ആസൂത്രണം പ്രതികള്‍ നടത്തി.
സൈനികനായ ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നില്‍ പ്രശസ്തനാകണമെന്ന ആഗ്രഹമാണെന്ന സുഹൃത്ത് ജോഷിയുടെ മൊഴിയാണ് പൊലീസ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് പെയിന്റും ബ്രഷും കണ്ടെത്തിയത്. ചിറയിന്‍കീഴില്‍ നിന്നാണ് പെയിന്റും ബ്രഷും വാങ്ങിയതെന്നും തന്നെക്കൊണ്ട് ഷൈന്‍ ടീഷര്‍ട് ബ്ലെയ്ഡ് ഉപയോഗിച്ച് കീറിച്ചുവെന്നും ജോഷി പൊലീസിനോട് വിശദീകരിച്ചു. മര്‍ദിക്കാന്‍ ആവശ്യപെട്ടുവെങ്കിലും താന്‍ ചെയ്തില്ലെന്നും ജോഷി പൊലീസിന് മൊഴി നല്‍കിയിരുന്നു.
ഓണാഘോഷത്തില്‍ പങ്കെടുത്ത് സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങുന്ന വഴിയായിരുന്നു ആക്രമണമെന്നായിരുന്നു കടയ്ക്കല്‍ സ്വദേശി ഷൈന്‍ കുമാറിന്റെ പരാതി. തന്നെ മര്‍ദിച്ച ശേഷം നിരോധിത സംഘടനയായ പിഎഫ്‌ഐയുടെ പേര് ശരീരത്തില്‍ ചാപ്പക്കുത്തിയെന്നായിരുന്നു ഷൈന്‍ കുമാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. പിന്നാലെ കണ്ടാലറിയുന്ന ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സംഭവത്തില്‍ സൈന്യവും അന്വേഷണം തുടങ്ങിയിരുന്നു. പിന്നാലെയാണ് യഥാര്‍ഥ സംഭവം വെളിവായത്.

Keywords: News, Kerala, Kerala-News, Malayalam-News, Police-News, Kollam News, Army, Jawan, Friend, Arrested Police, Custody, Fake Complaint, PFI Painting, Kollam: Army Jawan and his friend arrested for give fake complaint about PFI painting.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.