Doctor Arrested | വണ്ടിയിടിച്ച് പരുക്കേറ്റ മുള്ളന്‍പന്നിയെ കറിവച്ച് കഴിക്കാനുള്ള തയ്യാറെടുപ്പിനിടെ ആയുര്‍വേദ ഡോക്ടര്‍ പിടിയില്‍; 'പരിശോധനയ്ക്കായി എത്തുമ്പോള്‍ അടുപ്പില്‍ കറി തയ്യാറായി കൊണ്ടിരിക്കുകയായിരുന്നു'

 


കൊല്ലം: (KVARTHA) വണ്ടിയിടിച്ച് പരുക്കേറ്റ മുള്ളന്‍പന്നിയെ കറിവച്ച് കഴിക്കാനുള്ള തയ്യാറെടുപ്പിനിടെ ആയുര്‍വേദ ഡോക്ടര്‍ അഞ്ചലിലെ വനപാലകരുടെ പിടിയിലായി. കൊല്ലം കൊട്ടാരക്കര വാളകത്താണ് സംഭവം. ഡോക്ടര്‍ പി ബാജിയെയാണ് പിടികൂടിയത്.

അഞ്ചല്‍ വനം റേഞ്ച് ഓഫിസര്‍ അജികുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മുള്ളന്‍പന്നിയെ കറിവച്ചതായി കണ്ടെത്തിയത്. ഡോക്ടറുടെ വീട്ടില്‍ പരിശോധനയ്ക്കായി എത്തുമ്പോള്‍ അടുപ്പില്‍ കറി തയാറായി കൊണ്ടിരിക്കുകയായിരുന്നുവെന്ന് വനപാലര്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുള്ളന്‍ പന്നിയുടെ അവശിഷ്ടങ്ങളും വീട്ടുപരിസരത്തു നിന്ന് കണ്ടെത്തി.

Doctor Arrested | വണ്ടിയിടിച്ച് പരുക്കേറ്റ മുള്ളന്‍പന്നിയെ കറിവച്ച് കഴിക്കാനുള്ള തയ്യാറെടുപ്പിനിടെ ആയുര്‍വേദ ഡോക്ടര്‍ പിടിയില്‍; 'പരിശോധനയ്ക്കായി എത്തുമ്പോള്‍ അടുപ്പില്‍ കറി തയ്യാറായി കൊണ്ടിരിക്കുകയായിരുന്നു'

വെറ്റില വില്‍ക്കാനായി പുലര്‍ച്ചെ കൊട്ടാരക്കരയിലേക്ക് പോകുമ്പോഴാണ് ഡോക്ടര്‍ ഓടിച്ച വാഹനം മുള്ളന്‍പന്നിയെ ഇടിച്ചത്. വാളകം മേഴ്‌സി ആശുപത്രിക്ക് സമീപത്ത് വച്ചായിരുന്നു സംഭവം. പുറത്തിറങ്ങിയ ഡോക്ടര്‍ മുള്ളന്‍പന്നിയെ വാഹനത്തിലിട്ട് വീട്ടിലെത്തിച്ച് പിന്നീട് കറിവയ്ക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുള്ളന്‍പന്നിയെ ഇടിച്ച ഡോക്ടറുടെ വാഹനവും വനം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

Keywords: News, Kerala, Kerala-News, Regional-News, Kollam-News, Kollam News, Local News, Ayurvedic Doctor, Arrested, Slaying, Injured, Porcupine, Forest Department, Vehicle, Accident, Curry, Eat, Kollam: Ayurvedic Doctor Arrested for Slaying Injured Porcupine.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia