Child Died | കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്കിനിടെ അപകടം; വണ്ടിക്കുതിര വലിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 5 വയസുകാരിക്ക് ദാരുണാന്ത്യം
Mar 25, 2024, 09:34 IST
കൊല്ലം: (KVARTHA) ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്കിനിടെയുണ്ടായ അപകടത്തില്‍ ബാലികയ്ക്ക് ദാരുണാന്ത്യം. ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍ വീട്ടില്‍ രമേശന്റെയും ജിജിയുടെയും അഞ്ചു വയസുള്ള മകള്‍ ക്ഷേത്രയാണ് മരിച്ചത്. വണ്ടിക്കുതിര വലിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് കുട്ടി മരിച്ചത്.
തിങ്കളാഴ്ച പുലര്‍ചെ (25.03.2024) ആണ് അപകടമുണ്ടായത്. കടത്താറ്റുവയലില്‍ നടന്ന കെട്ടുകാഴ്ചയ്ക്കിടെ തിക്കിലും തിരക്കിലും നാല് ചക്രങ്ങളുള്ള വണ്ടിക്കുതിരയുടെ നിയന്ത്രണം വിട്ടു. അതിനിടെ കുടുംബത്തോടൊപ്പം അച്ഛന്റെ കയ്യിലിരുന്ന കുഞ്ഞ് അപകടത്തില്‍പെടുകയായിരുന്നു. കുതിര കുട്ടിയുടെ ദേഹത്തുകൂടെ കയറിയിറങ്ങിയാണ് ദാരുണാന്ത്യം സംഭവിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Keywords: News, Kerala, Kerala-News, Accident-News, Kollam-News, Kollam News, Chavara News, Five Year Old, Girl, Died, Rush, Kottankulangara News, Chamaya Vilakku, Temple Festival, Kollam: Five year old girl died during rush in Kottankulangara Chamaya Vilakku.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.