Stray Dog | തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അപകടം; ഇരുചക്രവാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് 45കാരന് ദാരുണാന്ത്യം
Feb 17, 2024, 12:02 IST
കൊല്ലം: (KVARTHA) തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പെട്ടയാള്‍ മരിച്ചു. ഇരുചക്രവാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് കൊല്ലം പന്മന പുതുവിളയില്‍ നിസാര്‍ (45) ആണ് ദാരുണമായി മരിച്ചത്.
ചവറയില്‍ ഈ മാസം ഒന്‍പതിന് പുലര്‍ചെ 1.25 നാണ് അപകടം നടന്നത്. ബൈകില്‍ യാത്ര ചെയ്യുകയായിരുന്ന നിസാറിനെ നായ കുരച്ചുകൊണ്ട് പിന്നാലെ പിന്തുടരുകയായിരുന്നു. വാഹനത്തിന് പുറകെ തെരുവുനായ പാഞ്ഞടുത്തപ്പോള്‍, കടിയേല്‍ക്കാതിരിക്കാനുള്ള ശ്രമത്തിനിടെയാണ് വാഹനം അപകടത്തില്‍പെട്ടത്.
ബൈക് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നിസാര്‍ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ശനിയാഴ്ച (17.02.2024) രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Keywords: News, Kerala, Kerala-News, Regional-News, Accident-News, Kollam News, Man, Try, Escape, Stray Dog, Attack, Died, Road Accident, Kollam: Man tries to escape from stray dog attack died in road accident.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.