Protest | കൊല്ലത്ത് നാടകീയ രംഗങ്ങള്‍; കരിങ്കൊടി പ്രതിഷേധവുമായി എസ് എഫ് ഐ; കാറില്‍ തിരിച്ച് കയറാതെ റോഡില്‍ കസേരയിട്ടിരുന്ന് ഗവര്‍ണര്‍

 


കൊല്ലം:(KVARTHA) നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ കരിങ്കൊടി പ്രതിഷേധവുമായി എസ് എഫ് ഐ പ്രവര്‍ത്തകര്‍. 50ല്‍ അധികം പ്രവര്‍ത്തകരാണ് ഗവര്‍ണറെ കരിങ്കൊടി കാണിച്ചത്. കരിങ്കൊടി കാട്ടി പ്രതിഷേധവുമായി എസ് എഫ് ഐ പ്രവര്‍ത്തകര്‍ എത്തിയതോടെ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ ഗവര്‍ണര്‍ പൊലീസിന് നേരെ ശകാരവുമായെത്തി.

തുടര്‍ന്ന് കാറില്‍ തിരിച്ച് കയറാതെ പ്രതിഷേധിച്ച ഗവര്‍ണര്‍, എസ് എഫ് ഐക്കാര്‍ക്കെതിരെ കേസെടുക്കാതെ തിരിച്ചുപോവില്ലെന്ന് പറഞ്ഞു. ഗവര്‍ണര്‍ റോഡില്‍ കസേരയിട്ട് ഇരുന്നതോടെ സ്ഥലത്ത് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.

പ്രതിഷേധക്കാര്‍ക്ക് നേരെ ഗവര്‍ണര്‍ അടുത്തതോടെ നാടകീയ രംഗങ്ങളായി. കറുത്ത ബാനറുയര്‍ത്തിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്ക് തൊട്ടരികില്‍ വരെയെത്തി. പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരെ മാറ്റുകയായിരുന്നു. തുടര്‍ന്നാണ് ഗവര്‍ണര്‍ പൊലീസിനോട് ക്ഷുഭിതനായത്. എസ് എഫ് ഐക്കാര്‍ക്കെതിരെ കേസെടുക്കാതെ തിരികെ വാഹനത്തില്‍ കയറില്ലെന്ന് നിലപാടെടുത്ത ഗവര്‍ണര്‍ റോഡരികില്‍ കസേരയിട്ടിരിക്കുകയായിരുന്നു.


Protest | കൊല്ലത്ത് നാടകീയ രംഗങ്ങള്‍; കരിങ്കൊടി പ്രതിഷേധവുമായി എസ് എഫ് ഐ; കാറില്‍ തിരിച്ച് കയറാതെ റോഡില്‍ കസേരയിട്ടിരുന്ന് ഗവര്‍ണര്‍



തന്റെ യാത്രക്ക് സര്‍കാര്‍ മതിയായ സുരക്ഷയൊരുക്കുന്നില്ലെന്നും പൊലീസിനെ നിയോഗിക്കുന്നില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചു. സ്ഥലത്ത് പൊലീസുകാര്‍ കുറവായിരുന്നു ഉണ്ടായിരുന്നത്. പൊലീസിനെ ശകാരിച്ച ഗവര്‍ണര്‍ വാഹനത്തില്‍ കയറാന്‍ കൂട്ടാക്കാതെ റോഡില്‍ നില്‍ക്കുകയാണ്. സമീപത്തെ കടയില്‍ കയറിയ ഗവര്‍ണര്‍ വെള്ളം കുടിച്ചു. തുടര്‍ന്നും പൊലീസിന് നേരെ തിരിഞ്ഞു. അതേസമയം, പ്രതിഷേധിച്ച എസ് എഫ് ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനായാണ് ഗവര്‍ണര്‍ രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. തുടര്‍ന്നാണ് കൊല്ലം നിലമേലില്‍ എസ് എഫ് ഐയുടെ പ്രതിഷേധവും ഗവര്‍ണറുടെ പ്രതിഷേധവും നടന്നത്.

Keywords: News, Kerala, Kerala-News, Malayalam-News, Kollam News, SFI, Black Flag, Governor, Arif Muhammed Khan, Car, Attack, Police, Kollam: SFI black flag against Governor.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia