Wild Buffalo | കാല്‍പാദത്തിന്റെ അടയാളം കേന്ദ്രീകരിച്ച് സ്ഥിരീകരണം; ആയൂരില്‍ കണ്ട കാട്ടുപോത്ത് വനത്തില്‍ കയറിയെന്ന് വനം വകുപ്പ്

 


കൊല്ലം: (www.kvartha.com) ആയൂര്‍ മേഖലയില്‍ കണ്ട കാട്ടുപോത്ത് വനത്തില്‍ കയറിയെന്ന് വനം വകുപ്പിന്റെ സ്ഥിരീകരണം. കുടുക്കത്ത് പാറ മേഖലയിലെ വനത്തിലാണ് കാട്ടുപോത്ത് കയറിയത്. കാട്ടുപോത്തിന്റെ കാല്‍പാദം പതിഞ്ഞ അടയാളം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്.

ആയൂരില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പ്രവാസി വയോധികന്‍ കൊല്ലപ്പെട്ടതിന് സമീപത്താണ് വീണ്ടും കാട്ടുപോത്തിനെ കഴിഞ്ഞ ദിവസം കണ്ടത്. വെള്ളിയാഴ്ച വൈകിട്ടോടെ ആയൂരിലെ ജനവാസമേഖലയില്‍ എത്തിയ കാട്ടുപോത്തില്‍ ഒരെണ്ണം ചത്തിരുന്നു.

ആയൂര്‍ പെരിങ്ങള്ളൂര്‍ കൊടിഞ്ഞല്‍ കുന്നുവിളവീട്ടില്‍ സാമുവല്‍ വര്‍ഗീസാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. റബര്‍ തോട്ടത്തില്‍വെച്ച് സാമുവലിനെ കാട്ടുപോത്ത് കുത്തിക്കൊന്നതോടെ പ്രദേശമാകെ ഭീതിയിലായിരുന്നു. സാമുവലിനെ കുത്തിയ പോത്തിനെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനെക്കൂടാതെ മറ്റൊരു പോത്തുകൂടി പ്രദേശത്തുണ്ടായിരുന്നതായി നാട്ടുകാര്‍ വനപാലകരെ അറിയിച്ചതോടെയാണ് തിരച്ചില്‍ തുടങ്ങിയതും കാല്‍പാടുകള്‍ കണ്ടെത്തിയതും. 

അതിനിടെ കൊല്ലപ്പെട്ട സാമുവല്‍ വര്‍ഗീസിന്റെ കുടുംബത്തിന് സഹായധനമായി അഞ്ച് ലക്ഷം രൂപ ജില്ലാ കലക്ടര്‍ കൈമാറി.

അതേസമയം ചാലക്കുടി ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുപോത്ത് വനത്തിലേക്ക് മടങ്ങി. കാലടി റേന്‍ജ് ഫോറസ്റ്റിലെ കുന്തിമുടി വനമേഖയിലാണ് കാട്ടുപോത്ത് മടങ്ങിയത്. വനമേഖലയിലേക്ക് കാട്ടുപോത്ത് കയറി എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇത് ഉറപ്പിച്ചത്.

Wild Buffalo | കാല്‍പാദത്തിന്റെ അടയാളം കേന്ദ്രീകരിച്ച് സ്ഥിരീകരണം; ആയൂരില്‍ കണ്ട കാട്ടുപോത്ത് വനത്തില്‍ കയറിയെന്ന് വനം വകുപ്പ്


Keywords:  News, Kerala-News, Kerala, News-Malayalam, Wild Animal, Forest, Forest Department, Killed, Attack, Kollam: Wild buffalo back to forest.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia