Woman found dead | യുവതി വീട്ടിനകത്ത് മരിച്ച നിലയിൽ; കൈഞരമ്പ് മുറിഞ്ഞ നിലയിൽ കണ്ടെത്തിയ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; കൊലപാതകമെന്ന് സംശയിച്ച് പൊലീസ്

 


കൊല്ലം: (www.kvartha.com) യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മണിയാർ സ്വദേശി മഞ്ജുവാണ് (35) മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം. ഭർത്താവ് മഞ്ജുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. കൈഞരമ്പ് മുറിഞ്ഞ നിലയിൽ കണ്ടെത്തിയ ഭർത്താവിനെ പുനലൂർ താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
         
Woman found dead | യുവതി വീട്ടിനകത്ത് മരിച്ച നിലയിൽ; കൈഞരമ്പ് മുറിഞ്ഞ നിലയിൽ കണ്ടെത്തിയ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; കൊലപാതകമെന്ന് സംശയിച്ച് പൊലീസ്

മ‍ൃതദേഹം കണ്ടെത്തുമ്പോൾ തലയണ മുഖത്ത് ഇരിക്കുന്ന അവസ്ഥയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തലയണ ഉപയോ​ഗിച്ച് ശ്വാസം മുട്ടിച്ച് മഞ്ജുവിനെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. കൂടുതൽ ചോദ്യം ചെയ്യലുകൾക്കും അന്വേഷണങ്ങൾക്കും ശേഷം മാത്രമേ ഇതിനെപ്പറ്റി കൃത്യമായ വിവരം ലഭ്യമാവുകയുള്ളൂ. മഞ്ജുവും ഭർത്താവും തമ്മിൽ എന്നും വഴക്കും ബഹളവുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പൊലീസ് സ്റ്റേഷനിൽ വെച്ച് കഴിഞ്ഞയാഴ്ച് ഇവരുടെ പ്രശ്നങ്ങൾ പരിഹരിച്ച് വീട്ടിലേക്ക് അയച്ചതാണ്. ഇവരുടെ രണ്ട് കുട്ടികളും മഞ്ജുവിന്റെ സഹോദരനൊപ്പമാണ് താമസിച്ചിരുന്നത്. മദ്യപാനിയായ ഭർത്താവ് കഴിഞ്ഞ ദിവസം വീട്ടിലെത്തി മക്കൾ എവിടെയെന്ന് ചോദിച്ച് യുവതിയെ അക്രമിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

Keywords:  News, Kerala, kollam, Young Woman Murder Case, Husband Commit Suicide by cutting his wrist, Kerala, Kollam, Top-Headlines, Latest-News, Woman, Hospital, Police Station, Found Dead. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia