Sankara Darshan | ശങ്കര ദര്‍ശനത്തിന് സമകാലിക സമൂഹത്തില്‍ പ്രസക്തി വര്‍ധിച്ചുവരുന്നുവെന്ന് കൊല്ലൂര്‍ തന്ത്രി ഡോ കെ രാമചന്ദ്ര അഡിഗ
Oct 8, 2023, 20:43 IST
കണ്ണൂര്‍: (KVARTHA) അദ്വൈത സിദ്ധാന്തത്തിലൂടെ അഖണ്ഡ ഭാരത സ്വപ്നം സാക്ഷാത്കരിച്ച ശ്രീശങ്കരന്റെ ചിന്തകള്‍ക്ക് സമകാലിക സമൂഹത്തില്‍ പ്രസക്തി വര്‍ധിച്ചുവരികയാണെന്ന് മൂകാംബിക ക്ഷേത്രം മുഖ്യതന്ത്രിയും അര്‍ചകനുമായ ഡോ കെ രാമചന്ദ്ര അഡിഗ. കണ്ണൂര്‍ ആസ്ഥാനമായി രൂപം കൊണ്ട ശ്രീശങ്കര ആധ്യാത്മിക പഠന ഗവേഷണ കേന്ദ്രത്തിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര സന്നിധിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ ശ്രീശങ്കര ആധ്യാത്മിക പഠന ഗവേഷണ കേന്ദ്രം ചെയര്‍മാന്‍ കെഎന്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി ശിവദാസന്‍ കരിപ്പാല്‍ ആമുഖഭാഷണം നടത്തി.
ചടങ്ങില്‍ ശ്രീശങ്കര ആധ്യാത്മിക പഠന ഗവേഷണ കേന്ദ്രം ചെയര്‍മാന്‍ കെഎന്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി ശിവദാസന്‍ കരിപ്പാല്‍ ആമുഖഭാഷണം നടത്തി.
പിന്നണി ഗായകന്‍ സന്നിധാനം അഡ്വ എ വി കേശവന്‍, ഇ പി രത്നാകരന്‍, മധു നമ്പ്യാര്‍ മാതമംഗലം, സംഘവഴക്ക ഗവേഷണ പീഠം ഡയറക്ടര്‍ ഡോ സഞ്ജീവന്‍ അഴീക്കോട്, നോവലിസ്റ്റ് രാജന്‍ അഴീക്കോടന്‍, ചുവര്‍ ചിത്രകലാകാരി സുലോചന മാഹി, അഡ്വ പി കെ പ്രദീപന്‍, അഡ്വ സന്തോഷ് വിസി നാരായണന്‍, അഡ്വ ശ്രീജയ ശശിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kollur Tantri Dr K Ramachandra Adiga says Sankara Darshan is becoming increasingly relevant in contemporary society, Kannur, News, Kollur Tantri, Dr K Ramachandra Adiga, Sankara Darshan, Religion, Inauguration, Research, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.