Mollywood | മോളിവുഡില്‍ പണം വാരിയത് ലിയോയും ജവാനും; 2023 ല്‍ മലയാള ചിത്രങ്ങള്‍ നിലം തൊട്ടില്ല
Dec 21, 2023, 10:10 IST
/നവോദിത്ത് ബാബു
കണ്ണൂര്‍: (KVARTHA) തമിഴ്‌നാട്ടില്‍ പോലും വമ്പന്‍ ഹിറ്റാവാത്ത വിജയ് ചിത്രം കേരളത്തില്‍ നിന്നും കോടികള്‍ വാരി പോയപ്പോള്‍ മലയാള ചലച്ചിത്രങ്ങള്‍ പലതും വിരലില്‍ എണ്ണാവുന്ന ദിനങ്ങളില്‍ ഫസ്റ്റ് ക്‌ളാസ് തീയേറ്ററുകളില്‍ തിരശീലയ്ക്കു പിന്നില്‍ മിന്നി മറഞ്ഞു. അന്തവും കുന്തവുമില്ലാത്ത വിജയ് ചിത്രങ്ങള്‍ക്കു കയ്യടി നല്‍കുന്നതിനൊപ്പം നല്ല പ്രമേയങ്ങളുമായി വരുന്ന ചിത്രങ്ങള്‍ പേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
റിവ്യു ബോംബിങ് ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ ചൂടേറിയ ചര്‍ച്ചയ്ക്കിടയാക്കിയതായിരുന്നു പോയ വര്‍ഷത്തെ മലയാള സിനിമാ രംഗം. കഴിഞ്ഞ വര്‍ഷം ഒരുപാട് ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും പന്ത്രണ്ടു സിനിമകള്‍ക്കാണ് പ്രേക്ഷകരെ തീയേറ്ററുകളിലെത്തിക്കാന്‍ കഴിഞ്ഞത്. ഒ.ടി.ടി പ്‌ളാറ്റ്‌ഫോം പണ്ടത്തെ പോലെ പ്രതിഫലം നല്‍കാത്തതിനാല്‍ തീയേറ്ററുകളില്‍ തന്നെയാണ് സിനിമകള്‍ കൂടുതല്‍ ഇറങ്ങിയത്. ഇതുകാരണം നിര്‍മ്മാതക്കളില്‍ പലരുടെയും കൈ പൊള്ളുകയും ചെയ്തു.
ഈ വര്‍ഷത്തെ കണക്കെടുത്താല്‍ അത്യന്തം ഭീകരമാണ് വാണിജ്യസിനിമകളുട ബാക്കിപത്രം. എന്തുപ്പറ്റി മലയാള സിനിമയ്‌ക്കെന്ന ചോദ്യമാണ് വിവിധ കോണുകളില്‍ നിന്നുയരുന്നത്. 2023 വിടവാങ്ങുമ്പോള്‍ മലയാള സിനിമയിലുണ്ടായത് വെറും നാലേ നാല് സൂപ്പര്‍ ഹിറ്റുകള്‍ മാത്രമാണ്.
ഈ വര്‍ഷം ഡിസംബര്‍ എട്ടുവരെയുള്ള കണക്കെടുത്താല്‍ റിലീസായത് 209 സിനിമകളാണ്. അതില്‍ നിര്‍മാതാവിന് മുടക്കു മുതല്‍ തിരിച്ചു നല്‍കിയത് 13 സിനിമകള്‍ മാത്രം. മോഹന്‍ലാലിന്റെ ജീത്തുജോസഫ് ചിത്രം നേര്, മീരാജാസ്മിന്‍ നരേന്‍ ജോഡിയുടെ ക്വീന്‍ എലിസബത്ത് തുടങ്ങിയ സിനിമകളുള്‍പ്പെടെ ഇനി ഈ വര്‍ഷം 10 സിനിമകളെങ്കിലും റിലീസിനെത്തുമ്പോള്‍ സിനിമകളുടെ ആകെ എണ്ണം 220 കടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്തത് 176 സിനിമകളാണ്. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത്. ഒരാഴ്ചയില്‍ 18 സിനിമകള്‍ വരെ റിലീസ് ചെയ്യേണ്ട അവസ്ഥയിലായിരുന്നു നിര്‍മാതാക്കള്‍. ഇതിനിടയിലും, '2018' എന്ന ചിത്രത്തിന്റെ ഓസ്‌കര്‍ നാമനിര്‍ദേശം അഭിമാനിക്കാവുന്നതാണ്.
മലയാള സിനിമകള്‍ക്ക് കാലിടറിയ വര്‍ഷം തമിഴ് സിനിമ മലയാളത്തില്‍ നടത്തിയത് വന്‍ ബിസിനസാണ്. രജനീകാന്തിന്റെ 'ജയിലര്‍' കേരളത്തില്‍ നിന്ന് നേടിയത് 20 കോടിയിലേറെ രൂപയുടെ ഷെയറാണ്. വിജയ് ചിത്രം ലിയോ, ജിഗര്‍തണ്ട, ഷാറുഖ് ഖാന്‍ ചിത്രങ്ങളായ ജവാന്‍, പഠാന്‍ എന്നിവയും മികച്ച കലക്ഷന്‍ നേടി. ജൂഡ് ആന്തണി ജോസഫിന്റെ 2018, റോബി വര്‍ഗീസിന്റെ കണ്ണൂര്‍ സ്‌ക്വാഡ്, നഹാസ് ഹിദായത്തിന്റെ ആര്‍ഡിഎക്സ്, ജിത്തുമാധവന്റെ രോമാഞ്ചം എന്നീ സിനിമകളാണ് 2023 ല്‍ സൂപ്പര്‍ഹിറ്റുകളായ മലയാള ചിത്രങ്ങള്‍.
നന്‍പകല്‍ നേരത്ത് മയക്കം, നെയ്മര്‍, പ്രണയവിലാസം, പാച്ചുവും അത്ഭുതവിളക്കും, പൂക്കാലം, ഗരുഡന്‍, ഫാലിമി, കാതല്‍, മധുര മനോഹര മോഹം എന്നിവയാണ് 2023 ലെ ശരാശരി വിജയം നേടിയ ചിത്രങ്ങള്‍. ചെറിയ ബഡ്ജറ്റില്‍ മികച്ച സിനിമകള്‍ ഒരുക്കാനുള്ള ശ്രമങ്ങള്‍, പ്രമേയത്തില വ്യത്യസ്തത കൊണ്ടുവരാനുള്ള ബോധപൂര്‍വ്വമായ ഇടപെടലുകള്‍ എന്നിവ പുതുസംവിധായകര്‍ കാണിക്കുന്നുണ്ടെങ്കിലും വളരെ കുറച്ചു മാത്രമേ വിജയം കാണുന്നുള്ളൂ.
സൂപ്പര്‍ സ്റ്റാറുകളില്‍ മോഹന്‍ലാല്‍, ജയസുര്യ, ദിലീപ്, ജയറാം, പൃഥിരാജ്, തുടങ്ങിയവരൊക്കെ സാന്നിധ്യമറിയിക്കാതെ പോയപ്പോള്‍ വ്യത്യസ്ത വേഷങ്ങളുടെ നടന വൈവിധ്യവുമായി മമ്മൂട്ടി പ്രേക്ഷക ശ്രദ്ധയും കയ്യടിയും നേടി. നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങളിലൂടെയാണ് പുതുമ തേടിയുള്ള മമ്മുട്ടിയുടെ പ്രയാണം വിജയം കണ്ടത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.