കോന്നി പെണ്‍കുട്ടി സുഖം പ്രാപിക്കുന്നു; മൊഴിയെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ പോലീസ്
Jul 16, 2015, 11:28 IST
തൃശൂര്‍: (www.kvartha.com 16/07/2015) കോന്നി സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആര്യയുടെ ആരോഗ്യനിലയില്‍ പുരോഗതി. അപകടനില തരണം ചെയ്തതോടെ അന്വേഷണ സംഘം ആര്യയുടെ നിര്‍ണായക മൊഴിയെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
തൃശൂര്‍ മെഡിക്കല്‍ കോളജ് ന്യൂറോ സര്‍ജറി വിഭാഗം വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്ന ആര്യ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയെന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്. രക്ത സമ്മര്‍ദ്ദം സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കയാണ്.
സ്കാന്‍ റിപോര്‍ട്ടും പ്രതീക്ഷയ്ക്ക് വക നല്‍കുന്നുണ്ട്. ആര്യയ്ക്ക് അടിയന്തിര ശസ്ത്രക്രിയയുടെ ആവശ്യമൊന്നുമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആന്തരിക രക്തസ്രാവത്തിനും കുറവു വന്നിട്ടുണ്ട്. സ്വയം ശ്വാസമെടുക്കാനുള്ള ലക്ഷണം കാണിക്കുന്നു. ആരോഗ്യ പുരോഗതി വിലയിരുത്തിയതിന് ശേഷമേ വെന്റിലേറ്റര്‍ ഘട്ടം ഘട്ടമായി കുറയ്ക്കുകയുള്ളൂ എന്നും ന്യൂറോ വിഭാഗം മേധാവി ഡോ. ബിജു കൃഷ്ണന് അറിയിച്ചു.
അതേസമയം മരിച്ച പെണ്‍കുട്ടികളുടെ പോസ്റ്റമോര്‍ട്ടം റിപോര്‍ട്ട് വൈകുന്നതിലുള്ള അതൃപ്തി കഴിഞ്ഞദിവസം പോലീസ് തൃശൂര്‍ മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗത്തെ അറിയിച്ചിരുന്നു. ഡോക്ടര്‍ അവധിയിലായതിനെ തുടര്‍ന്നാണ് റിപോര്‍ട്ട് വൈകുന്നതെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിശദീകരണം. ഒറ്റപ്പാലം ഡിവൈഎപ്സി നേരിട്ടെത്തിയാണ് അതൃപ്തി അറിയിച്ചത്. പെണ്‍കുട്ടികളുടെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം അവധിയില്‍ പ്രവേശിച്ച ഫോറന്‍സിക് സര്ജന് മൂന്ന് ദിവസമായിട്ടും റിപോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറിയിരുന്നില്ല.
അതേസമയം ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെ നിര്‍ണായക മൊഴിയെടുക്കാനുള്ള നീക്കം അന്വേഷണ സംഘം ആരംഭിച്ചു. കഴിഞ്ഞദിവ സം പൂക്കോട്ടു കുന്നിലും പരിസരത്തും അന്വേഷണം നടത്തിയ കോന്നി എസ്ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ബംഗലൂരു യാത്ര നീട്ടിവച്ചു.
പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിനിരയായിട്ടില്ലെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ അറിയിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണമല്ല പെണ്‍കുട്ടികള്‍ മരിച്ചതെന്നും വ്യക്തമാണ്. പെണ്കു്ടികളുടെ യഥാര്‍ത്ഥ മരണകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പോലീസ്.
Also Read:
മോഷ്ടിച്ച ഏഴ് വാഹനങ്ങളുമായി കാസര്‍കോട് സ്വദേശികള്‍ മംഗളൂരുവില്‍ പിടിയില്‍; വാഹനങ്ങള്‍ ഉപയോഗിച്ചത് പൂഴി കടത്താന്‍
Keywords: Thrissur, Medical College, Treatment, Police, Doctor, Report, Holidays, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.