കോന്നി ദുരന്തം: പെണ്‍കുട്ടികളുമായി ബന്ധമുള്ള വിദ്യാര്‍ത്ഥി നേതാവടക്കം മൂന്ന് യുവാക്കള്‍ നിരീക്ഷണത്തില്‍

 


കോന്നി: (www.kvartha.com 03.08.2015) കോന്നിയിലെ മൂന്ന് പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി നേതാവടക്കം മൂന്ന് പേര്‍ നിരീക്ഷണത്തില്‍. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥി നേതാവിനെ പോലീസ് പിന്നീട് ഉപാധികളോടെ വിട്ടയച്ചു.

മറ്റ് രണ്ട് യുവാക്കളും പോലീസ് നിരീക്ഷണത്തിലാണ്. മൂന്ന് യുവാക്കളും ഫേസ്ബുക്കിലൂടെ പെണ്‍കുട്ടികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.

പെണ്‍കുട്ടികളെ കാണാതായ ദിവസം വിദ്യാര്‍ത്ഥി നേതാവ് എറണാകുളത്തും അങ്കമാലിയിലും ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജോലി ആവശ്യത്തിന് പോയിയെന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി.

ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. കോന്നി പോലീസ് സ്‌റ്റേഷന്‍ പരിധി വിട്ടുപോകരുതെന്ന കര്‍ശന നിര്‍ദ്ദേശവും ഇയാള്‍ക്ക് നല്‍കിയിട്ടുണ്ട്.

വീട്ടുകാരും സ്‌കൂള്‍ അധികൃതരും അറിയാതെ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കോന്നി ദുരന്തം: പെണ്‍കുട്ടികളുമായി ബന്ധമുള്ള വിദ്യാര്‍ത്ഥി നേതാവടക്കം മൂന്ന് യുവാക്കള്‍ നിരീക്ഷണത്തില്‍

Keywords: Konni, Kerala, Student leader, Konni girls,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia