Lawyer Found Dead | കൊട്ടാരക്കരയില്‍ യുവ അഭിഭാഷക തൂങ്ങിമരിച്ച നിലയില്‍; 25 കാരിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍
Jun 24, 2022, 15:04 IST
കൊല്ലം: (www.kvartha.com) കൊട്ടാരക്കരയില്‍ യുവ അഭിഭാഷകയെ തൂങ്ങി നിലയില്‍ കണ്ടെത്തി. കടവൂര്‍ സ്വദേശി അഷ്ടമി അജിത്ത് കുമാര്‍ (25) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം വീട്ടുകാര്‍ മടങ്ങിയെത്തിയപ്പോഴാണ് അഷ്ടമിയെ കയറില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടതെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഉടന്‍ തന്നെ കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അതിനകം തന്നെ മരിച്ചിരുന്നുവെന്നാണ് വിവരം.
സംഭവസമയത്ത് യുവതി വീട്ടില്‍ തനിച്ചായിരുന്നു. അഷ്ടമിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അഷ്ടമിയുടെ ഫോണ്‍ പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊട്ടാരക്കര കോടതിയില്‍ അഭിഭാഷകയാണ്. കഴിഞ്ഞ ജനുവരി മുതലാണ് അഭിഭാഷകയായി പ്രവര്‍ത്തിച്ചു തുടങ്ങിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.