Accidental Death | നിയന്ത്രണംവിട്ട ലോറി കാറിലും സ്‌കൂടറിലുമിടിച്ച് അപകടം; ദമ്പതികള്‍ മരിച്ചു
കോട്ടയം: (www.kvartha.com) നിയന്ത്രണംവിട്ട ലോറി കാറിലും സ്‌കൂടറിലുമിടിച്ച് അപകടത്തില്‍ സ്‌കൂടര്‍ യാത്രികരായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. പള്ളം സ്വദേശി സുദര്‍ശന്‍, ഭാര്യ ഷൈലജ എന്നിവരാണ് മരിച്ചത്. എംസി റോഡില്‍ കോട്ടയം മറിയപ്പള്ളിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സ്‌കൂടറില്‍ പള്ളത്തുനിന്നും മറിയപ്പള്ളി ഭാഗത്തേക്കു വരികയായിരുന്നു ദമ്പതികള്‍. ഈ സമയം എതിര്‍വശത്തുനിന്നും വന്ന നിയന്ത്രണം വിട്ട ലോറി ആദ്യം കാറിലും പിന്നീട് ഇവരുടെ സ്‌കൂടറിലും ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ ഷൈലജ തല്‍ക്ഷണം മരിച്ചു. സുദര്‍ശനെ കോട്ടയം ജില്ലാ ആശുപത്രിയിലേക്കും അവിടെനിന്നും കോട്ടയം മെഡികല്‍ കോളജിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Keywords: Kottayam, News, Kerala, Accident, Death, hospital, Police, Kottayam: Couple died in accident.