കോട്ടയം ഇടുക്കി ജില്ലയിലെ മോഡൽ റസിഡൻഷ്യൽ സ്കൂളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു; അവസാന തിയതി ഫെബ്രുവരി 28
Jan 31, 2022, 11:38 IST
കോട്ടയം: (www.kvartha.com 31.01.2022) പട്ടികവർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിച്ചുവരുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിൽ അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനത്തിനും അതോടൊപ്പം പൂക്കോട്, ഇടുക്കി മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ആറാം ക്ലാസിലേക്കുള്ള പ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചു. അഞ്ചാം ക്ലാസിലേക്ക് പട്ടികജാതി വിദ്യാർഥികൾക്കും കൂടാതെ മറ്റു സമുദായത്തിലുള്ള വിദ്യാർഥികൾക്കും പ്രവേശനത്തിനുള്ള അപേക്ഷ സമർപിക്കാവുന്നതാണ്.
കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടാത്തവരും കോട്ടയം ജില്ലയിലെ സ്ഥിര താമസക്കാരുമാകണം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ വിദ്യാർഥി കളെ തെരഞ്ഞടുക്കുന്നത്. പ്രാക്തന ഗോത്ര വർഗ വിദ്യാർഥികൾക്ക് പരീക്ഷയുടെ ആവശ്യമില്ല. നിർദിഷ്ട മാതൃകയിൽ ഉണ്ടാക്കിയ അപേക്ഷകളോടൊപ്പം ജാതി, വരുമാന സെർടിഫികറ്റുകൾ, ജനന തീയതി, പഠിക്കുന്ന ക്ലാസ് എന്നിവ രേഖപ്പെടുത്തി ഫോടോ പതിച്ച് സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തിയ സെർടിഫികറ്റ് എന്നിവ അപേക്ഷയോടൊപ്പം നൽകണം.
പട്ടികജാതി വിഭാഗക്കാർ ജില്ലാ പട്ടികജാതി വികസന ഓഫീസിലും പട്ടികവർഗ വിഭാഗക്കാരും മറ്റു സമുദായത്തിലുള്ളവരും കാഞ്ഞിരപ്പള്ളി ഐ റ്റി ഡി പി ഓഫീസിലോ, വൈക്കം, പുഞ്ചവയൽ, മേലുകാവ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ അപേക്ഷ സമർപിക്കണം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഫെബ്രുവരി 28. അപേക്ഷ കാഞ്ഞിരപ്പള്ളി ഐ റ്റി ഡി പി ഓഫീസ്, മേലുകാവ്, പുഞ്ചവയൽ, വൈക്കം ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസുകൾ, ജില്ലാ/താലൂക്ക് പട്ടികജാതി വികസന ഓഫീസുകൾ, ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ എന്നിവിടങ്ങളിൽ ലഭിക്കും. മാർച്ച് 12നാണ് പ്രവേശന പരീക്ഷ.
< !- START disable copy paste -->

Keywords: Kerala, Kottayam, News, Top-Headlines, Idukki, School, Student, Entrance, Application, Certificate, Income, District, Kottayam Idukki District invites applications for admission to Model Residential School; The deadline is February 28.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.