Accidental Death | വീടിന് 20 മീറ്റര്‍ അടുത്തുവച്ച് അപകടം; കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൊള്ളലേറ്റയാള്‍ മരിച്ചു
Aug 9, 2023, 10:59 IST
കോട്ടയം: (www.kvartha.com) ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൊള്ളലേറ്റയാള്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വാഹന ഉടമ വാകത്താനം പാണ്ടഞ്ചിറയില്‍ ഓട്ടുകുന്നേല്‍ ഒ ജി സാബു (57)വാണ് മരിച്ചത്. രാവിലെ 7.30നായിരുന്നു അന്ത്യം.
ചൊവ്വാഴ്ച (08.08.2023) രാവിലെ 10.15നു പാണ്ടന്‍ചിറയിലെ വീടിന് 20 മീറ്റര്‍ അടുത്തുവച്ചാണ് കാര്‍ കത്തിയത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. ചെറു സ്‌ഫോടന ശബ്ദത്തോടെ കാര്‍ കത്തിയമരുകയായിരുന്നു. മിനുറ്റുകള്‍ക്കകം കാര്‍ പൂര്‍ണമായും കത്തി. വാഹനത്തിന്റെ മുന്‍ഭാഗത്താണ് ആദ്യം തീപടര്‍ന്നത്. സാബുവിന്റെ ഭാര്യ ഷൈനിയും പിന്നാലെ മക്കളായ അക്ഷയും അക്ഷരയും കാറിനടുത്തേക്ക് ഓടിയെത്തിയിരുന്നു.
സമീപത്ത് വീടുനിര്‍മാണത്തിലേര്‍പെട്ടിരുന്ന അതിഥിത്തൊഴിലാളികളും പ്രദേശവാസികളായ തൊഴിലാളികളും ചേര്‍ന്നാണ് സാബുവിനെ കാറിന് പുറത്തെടുത്തത്. കാറിന്റെ മുന്‍വാതില്‍ തകര്‍ത്ത് ഇവര്‍ സാബുവിനെ പുറത്തെടുത്തെങ്കിലും ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ പറഞ്ഞു.
സാബുവിനെ ആദ്യം ചെത്തിപ്പുഴയിലെ ആശുപത്രിയിലും പിന്നീട് മെഡികല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. 70 ശതമാനത്തോളം പൊള്ളലുണ്ടായിരുന്നതായി ആശുപത്രിയില്‍നിന്ന് അറിയിച്ചു. എസ്എന്‍ഡിപി യോഗം ഹൈറേഞ്ച് യൂണിയന്‍ മുന്‍ സെക്രടറിയാണ്.
കഴിഞ്ഞദിവസം ആലപ്പുഴ മാവേലിക്കര കണ്ടിയൂരില്‍ കാറിനു തീപിടിച്ച് യുവാവ് മരിച്ചിരുന്നു. കാരാഴ്മ കിണറ്റും കാട്ടില്‍ കൃഷ്ണ പ്രകാശ് (കണ്ണന്‍ -35) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ചെ 12.45ന് ആയിരുന്നു സംഭവം. കാര്‍ വീട്ടിലേക്ക് കയറ്റുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
Keywords: News, Kerala, Kerala-News, Local-News, Regional-News, Kottayam, Accident, Death, Man Injured, Car, Fire, Kottayam: Man injured after car caught fire, dies.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.