ജനങ്ങളുടെ വിരസത മാറ്റാനിറങ്ങിയ ജനമൈത്രി പോലീസ് വെട്ടിലായി; ഗാനമേള ഒരുക്കിയതോടെ വീടിന് വെളിയിലിറങ്ങിയ ആളുകളെ അകത്ത് കയറ്റാന്‍ ഒടുവില്‍ ഭീഷണി
Apr 3, 2020, 12:42 IST
കോട്ടയം: (www.kvartha.com 03.04.2020) ലോക്ക്ഡൗണില്‍ വീട്ടില്‍ത്തന്നെ ഇരുന്നു മടുത്ത ജനങ്ങളുടെ വിരസത മാറ്റാന്‍ സഞ്ചരിക്കുന്ന ഗാനമേള ഒരുക്കിയ ജനമൈത്രി പൊലീസ് ഒടുവില്‍ വെട്ടിലായി. ഗാനമേള എന്നുകേട്ടതോടെ ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയതോടെ പൊലീസിന് തന്നെ പണിയായി. ആളുകളെ നിയന്ത്രിച്ച് വീണ്ടും വീടുകളില്‍ കയറ്റിയ ശേഷമാണ് ഗാനമേള നടത്താനായത്.
മുണ്ടക്കയം മേഖലയിലാണ് ജനങ്ങളുടെ ബോറടി മാറ്റാന്‍ പുതിയ ആശയവുമായി ജനമൈത്രി പൊലീസ് രംഗത്തെത്തിയത്. ലോറിയിലാണ് പൊതു ജനങ്ങള്‍ക്ക് വീട്ടില്‍ ഇരുന്ന് കേള്‍ക്കാന്‍ ഗാനമേള ഒരുക്കിയത്. പുലിക്കുന്നിലുള്ള ജനവാസ മേഖലയില്‍ ഗാനമേള വണ്ടി വന്നതോടെ കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഗാനമേള കാണാന്‍ പുറത്തിറങ്ങി.
ഇതോടെ ആളുകള്‍ കൂട്ടം കൂടിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ലോക്ഡൗണിനൊപ്പം നിരോധനാജ്ഞയും നിലവിലുള്ളപ്പോള്‍ നിയമങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂട്ടം കൂടിയത് ചൂണ്ടിക്കാട്ടിയായിരുന്നു പോസ്റ്റുകള്‍. ഇതോടെ മേലധികാരികളും പ്രശ്‌നത്തില്‍ ഇടപെട്ടു. ഒടുവില്‍ സന്തോഷിപ്പിക്കാന്‍ എത്തിയ പൊലീസുകാര്‍ക്ക് ജനങ്ങളെ തിരികെ വീട്ടില്‍ കയറ്റാന്‍ ഭീഷണി വരെ ഉപയോഗിക്കേണ്ടി വന്നു. വീടുകള്‍ക്ക് ഉള്ളില്‍ ഇരുന്നു ഗാനമേള കേട്ടാല്‍ മതി എന്ന കര്‍ശന നിര്‍ദേശവും നല്‍കി.
ആളുകള്‍ കൂട്ടം കൂടിയാല്‍ ഗാനമേള നിര്‍ത്തും എന്നും മുന്നറിയിപ്പു നല്‍കി. സംഗീത സംവിധായകന്‍ സുമേഷ് കൂട്ടിക്കലും സംഘവുമാണ് ഗാനമേള അവതരിപ്പിച്ചത്. പാട്ടുകാര്‍ക്കൊപ്പം കാക്കിക്കുള്ളിലെ കലാകാരന്മാരും ഉണര്‍ന്നു. കോവിഡ് മുന്നറിയിപ്പ് നല്‍കുന്ന ബോധവല്‍ക്കരണത്തോടെയാണ് ആണ് ഗാനമേള ആരംഭിക്കുന്നത്. തുടര്‍ ദിവസങ്ങളിലും ഗാനമേളയുമായി മുന്നോട്ടുപോകാനാണ് പൊലീസിന്റെ തീരുമാനം.
Keywords: News, Kerala, Kottayam, Police, Song, Social Network, Kottayam Mundakayam Janamaithri Police Arranged Ganamela
മുണ്ടക്കയം മേഖലയിലാണ് ജനങ്ങളുടെ ബോറടി മാറ്റാന്‍ പുതിയ ആശയവുമായി ജനമൈത്രി പൊലീസ് രംഗത്തെത്തിയത്. ലോറിയിലാണ് പൊതു ജനങ്ങള്‍ക്ക് വീട്ടില്‍ ഇരുന്ന് കേള്‍ക്കാന്‍ ഗാനമേള ഒരുക്കിയത്. പുലിക്കുന്നിലുള്ള ജനവാസ മേഖലയില്‍ ഗാനമേള വണ്ടി വന്നതോടെ കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഗാനമേള കാണാന്‍ പുറത്തിറങ്ങി.
ഇതോടെ ആളുകള്‍ കൂട്ടം കൂടിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ലോക്ഡൗണിനൊപ്പം നിരോധനാജ്ഞയും നിലവിലുള്ളപ്പോള്‍ നിയമങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂട്ടം കൂടിയത് ചൂണ്ടിക്കാട്ടിയായിരുന്നു പോസ്റ്റുകള്‍. ഇതോടെ മേലധികാരികളും പ്രശ്‌നത്തില്‍ ഇടപെട്ടു. ഒടുവില്‍ സന്തോഷിപ്പിക്കാന്‍ എത്തിയ പൊലീസുകാര്‍ക്ക് ജനങ്ങളെ തിരികെ വീട്ടില്‍ കയറ്റാന്‍ ഭീഷണി വരെ ഉപയോഗിക്കേണ്ടി വന്നു. വീടുകള്‍ക്ക് ഉള്ളില്‍ ഇരുന്നു ഗാനമേള കേട്ടാല്‍ മതി എന്ന കര്‍ശന നിര്‍ദേശവും നല്‍കി.
ആളുകള്‍ കൂട്ടം കൂടിയാല്‍ ഗാനമേള നിര്‍ത്തും എന്നും മുന്നറിയിപ്പു നല്‍കി. സംഗീത സംവിധായകന്‍ സുമേഷ് കൂട്ടിക്കലും സംഘവുമാണ് ഗാനമേള അവതരിപ്പിച്ചത്. പാട്ടുകാര്‍ക്കൊപ്പം കാക്കിക്കുള്ളിലെ കലാകാരന്മാരും ഉണര്‍ന്നു. കോവിഡ് മുന്നറിയിപ്പ് നല്‍കുന്ന ബോധവല്‍ക്കരണത്തോടെയാണ് ആണ് ഗാനമേള ആരംഭിക്കുന്നത്. തുടര്‍ ദിവസങ്ങളിലും ഗാനമേളയുമായി മുന്നോട്ടുപോകാനാണ് പൊലീസിന്റെ തീരുമാനം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.