Drowned | വര്‍കല പാപനാശം ബീചില്‍ കുളിക്കാനിറങ്ങിയ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു
Jul 30, 2023, 13:47 IST
തിരുവനന്തപുരം: (www.kvartha.com) വര്‍കല പാപനാശം ബീചില്‍ കുളിക്കാനിറങ്ങിയ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു.
വര്‍കല പാപനാശം ഏണിക്കല്‍ ബീചില്‍ ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. കോട്ടയം നാട്ടകം സ്വദേശി റിയാദ് പൗലോസ് ജേകബ് (35) ആണ് മരിച്ചത്.
നാല് സുഹൃത്തുക്കള്‍ക്കൊപ്പം കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം ബീചില്‍ എത്തിയത്. കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട റിയാദിനെ സുഹൃത്തുക്കള്‍ കരയ്ക്ക് എത്തിച്ച് സിപിആര്‍ നല്‍കി. അഗ്‌നിരക്ഷാ സേനയും ടൂറിസം പൊലീസും സ്ഥലത്തെത്തി വര്‍കല താലൂക്
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റി.
വര്‍കല പാപനാശം ഏണിക്കല്‍ ബീചില്‍ ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. കോട്ടയം നാട്ടകം സ്വദേശി റിയാദ് പൗലോസ് ജേകബ് (35) ആണ് മരിച്ചത്.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റി.
Keywords: Kottayam native Drowns at Varkala Beach, Thiruvananthapuram, News, Dead Body, Hospital, CPR, Dead Body, Police, Friends, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.