Passport Office | 10 മാസത്തിന് ശേഷം കോട്ടയത്ത് പാസ്‌പോര്‍ട് സേവാ കേന്ദ്രം വീണ്ടും പ്രവര്‍ത്തനം തുടങ്ങുന്നു; വിജയം കാണുന്നത് തോമസ് ചാഴികാടന്‍ എം പിയുടെ നിരന്തര പരിശ്രമഫലമായി; രാഷ്ട്രീയ മുതലെടുപ്പ് നടത്താനൊരുങ്ങിയവര്‍ക്ക് തിരിച്ചടി

 


കോട്ടയം: (KVARTHA) ജില്ലയില്‍ പാസ്പോര്‍ട് സേവാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വീണ്ടും തുടങ്ങിയതോടെ വിജയം കണ്ടത് പത്തുമാസത്തിലറെ നീണ്ട തോമസ് ചാഴികാടന്‍ എംപിയുടെ നീണ്ട പോരാട്ടം. പാസ്‌പോര്‍ട് സേവാ കേന്ദ്രം താല്‍കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം വന്നതു മുതല്‍ പുന:സ്ഥാപിക്കാനുളള നെട്ടോട്ടത്തിലായിരുന്നു മന്ത്രി. 

Passport Office | 10 മാസത്തിന് ശേഷം കോട്ടയത്ത് പാസ്‌പോര്‍ട് സേവാ കേന്ദ്രം വീണ്ടും പ്രവര്‍ത്തനം തുടങ്ങുന്നു; വിജയം കാണുന്നത് തോമസ് ചാഴികാടന്‍ എം പിയുടെ നിരന്തര പരിശ്രമഫലമായി; രാഷ്ട്രീയ മുതലെടുപ്പ് നടത്താനൊരുങ്ങിയവര്‍ക്ക് തിരിച്ചടി

അതിനാണ് ഇപ്പോള്‍ ഫലമുണ്ടായിരിക്കുന്നത്. കോട്ടയത്തിന് പുതുവത്സര സമ്മാനമായി പാസ്‌പോര്‍ട് സേവാ കേന്ദ്രം വീണ്ടും പ്രവര്‍ത്തനം തുടങ്ങുമെന്ന് പറഞ്ഞ എംപി ജനങ്ങള്‍ക്ക് നല്‍കിയ വാക്കു പാലിക്കാനായ സന്തോഷത്തിലാണ്.

2023 ഫെബ്രുവരി 16നാണ് കോട്ടയത്ത് പ്രവര്‍ത്തിച്ചിരുന്ന പാസ്പോര്‍ട് സേവാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം വരുന്നത്. ആ നിമിഷം മുതല്‍ പുതിയ പാസ്പോര്‍ട് സേവാ കേന്ദ്രത്തിന് കെട്ടിടം കണ്ടെത്തുന്നതുവരെ എംപി നിരന്തരം വിദേശകാര്യ മന്ത്രാലയ അധികൃതരുമായും ഔദ്യോഗിക സംവിധാനങ്ങളുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു.

കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറെ നേരില്‍ കണ്ടു. ഒന്നല്ല, നിരവധി തവണ. ചീഫ് പാസ്‌പോര്‍ട് ഓഫീസറുമായി പലവട്ടം സംസാരിച്ചു. ലോക്‌സഭയില്‍ സബ്മിഷന്‍ ഉന്നയിച്ചു. ചട്ടം 377 പ്രകാരം സഭയില്‍ വിഷയം വീണ്ടും വീണ്ടും ഉന്നയിച്ചു. പിന്നാലെ വിദേശകാര്യ മന്ത്രിയെ നേരില്‍ കണ്ട് വീണ്ടും നിവേദനം നല്‍കി.

നിരന്തരമായ ഇടപെടലുകള്‍ക്കൊടുവില്‍ പാസ്‌പോര്‍ട് സേവാകേന്ദ്രം കോട്ടയത്ത് തന്നെ നിലനിര്‍ത്തുമെന്ന് ഒടുവില്‍ കേന്ദ്ര വിദേശ കാര്യമന്ത്രി എസ് ജയ് ശങ്കര്‍ എംപിക്ക് ഉറപ്പു നല്‍കുകയായിരുന്നു.

കോട്ടയം റെസ്റ്റ് ഹൗസിന് സമീപം ഒലീവ് അപാര്‍ട്‌മെന്റിലാണ് പാസ്‌പോര്‍ട് സേവാ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളിലായി 14,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്ഥലമാണ് സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതലയുള്ള ടാറ്റ കണ്‍സള്‍ടന്‍സി സര്‍വീസസ് പ്രവര്‍ത്തന സജ്ജമാക്കിയത്.

ഓഫീസിലേക്കുള്ള ഉപകരണങ്ങള്‍, അതിവേഗ ഇന്റര്‍നെറ്റ്, കംപ്യൂടറുകള്‍, എ സി എന്നിവ സജ്ജമായി. ഓഫീസില്‍ എത്തുന്നവര്‍ക്ക് വിശാലമായ പാര്‍കിങ്, ഇരിപ്പിടങ്ങള്‍ എല്ലാം സജ്ജമാണ്. ഒരാള്‍ക്ക് 35 മിനുറ്റിനകം സേവനം പൂര്‍ത്തിയാക്കി ഓഫീസില്‍ നിന്നും മടങ്ങാനാകും. അപേക്ഷകര്‍ക്ക് മൂന്ന് സെക്ഷനുകളായാണ് സേവനം ഒരുക്കിയിട്ടുള്ളത്.

Keywords: Kottayam Passport Seva Kendra to reopened, Kottayam, News, Politics, Inauguration, Passport Seva Kendra, Reopened, Office, Thomas Chazhikadan, Kerala News. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia