Accidental Death | കാല്‍ അറ്റ നിലയില്‍ മൃതദേഹം; ലോറിയിലെ കയറില്‍ കുരുങ്ങി കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം; 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍
Jul 16, 2023, 10:31 IST
കോട്ടയം: (www.kvartha.com) പച്ചക്കറി ലോറിയില്‍ കെട്ടിയിരുന്ന കയര്‍ കുരുങ്ങി കാല്‍ യാത്രക്കാരന് ദാരുണാന്ത്യം. പുലര്‍ചെ കോട്ടയം സംക്രാന്തിയില്‍ വെച്ചാണ് റോഡരികില്‍ മൃതദേഹം കണ്ടെത്തിയത്. സംക്രാന്തി സ്വദേശി മുരളി (50) ആണ് മരിച്ചത്.
പുലര്‍ചെയാണ് ദാരുണമായ സംഭവം ഉണ്ടായത്. ഏറ്റുമാനൂരില്‍ നിന്ന് കോട്ടയത്തേക്ക് പോയ ലോറിയിലെ കയര്‍ മുരളിയുടെ കാലില്‍ കുടുങ്ങുകയായിരുന്നുവെന്നാണ് വിവരം. മുരളിയുടെ ഒരു കാല്‍ അറ്റ നിലയിലായിരുന്നു. സംഭവത്തില്‍ ലോറി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
റോഡിന്റെ ഒരു വശത്ത് അറ്റ കാല്‍ കണ്ടെത്തുകയായിരുന്നു. കുറച്ചകലെ ഒരു മൃതദേഹവും കണ്ടെത്തി. ഇത് പല തരം സംശയങ്ങള്‍ക്കും ഇടവരുത്തുകയായിരുന്നു. വൈകാതെ പൊലീസ് എത്തിയതോടെയാണ് സംഭവത്തിന് വ്യക്തത വന്നത്.
ഏറ്റുമാനൂരില്‍ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ലോറിയുടെ പിറകിലുണ്ടായിരുന്ന കയര്‍ രാവിലെ ചായ കുടിക്കാനിറങ്ങിയ മുരളി എന്നയാളുടെ കാലില്‍ കുടുങ്ങുകയായിരുന്നു. മുരളിയേയും വലിച്ച് നൂറോളം മീറ്റര്‍ ലോറി മുന്നോട്ട് പോയതായി പൊലീസ് പറയുന്നു. തുടര്‍ന്ന് ലോറി വലിച്ചുകൊണ്ടുപോയ മുരളിയുടെ ശരീരം പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്. അപകടത്തില്‍ മുരളിയുടെ കാല്‍ അറ്റുപോയി. സംഭവത്തില്‍ ലോറിയും ജീവനക്കാരായ രണ്ടുപേരെയും നിലവില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Keywords: News, Kerala, Kerala-News, Accident-News, Kottayam, Pedestrian, Died, Road Accident, Kottayam: Pedestrian died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.