Obituary | വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 7 വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു

 


കോട്ടയം: (KVARTHA) വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴു വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. പാലാ പൈകയില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഏഴാം മൈല്‍ ആളുറുമ്പ് വടക്കത്തുശേരിയില്‍ അരുണ്‍- ആര്യ ദമ്പതികളുടെ മകള്‍ ആത്മജ (7) ആണ് മരിച്ചത്.

Obituary | വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 7 വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു
 
പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് ഉച്ചയോടെയാണ് കുട്ടിയെ പാലാ ജെനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയ്ക്കിടെ വൈകിട്ടോടെ മരണം സംഭവിച്ചു. അണലിയാണ് കടിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുരുവിക്കൂട് എസ് ഡി എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മോര്‍ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords: Kottayam: Seven-year-old girl died after snake bite, Kottayam, News, Dead, Snake Bite, Obituary, Hospital, Treatment, Dead Body, Postmortem, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia